Investigation | തകഴിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയോ? ഡോക്ടറുടെ മൊഴി നിർണായകം

 
Investigation
Investigation

Representational Image Generated by Meta AI

തകഴിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന ആരോപണം, ഡോക്ടറുടെ മൊഴി നിർണായകം, പോലീസ് അറസ്റ്റ്.

ആലപ്പുഴ: (KVARTHA) തകഴിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന സൂചനകൾക്കിടെ നിർണായകമായി ഡോക്ടറുടെ മൊഴി. പ്രസവശേഷം കുഞ്ഞ് കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞതായാണ് ഡോക്ടർ മൊഴി നല്‍കിയിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകളും കൊലപാതകമാണെന്ന സംശയം ശക്തിപ്പെടുത്തുന്നു.

അതേസമയം, മരണകാരണം സംബന്ധിച്ച്‌ കൃത്യമായ നിഗമനത്തിലെത്താൻ വിശദമായ ശാസ്ത്രീയപരിശോധന ആവശ്യമാണെന്ന് പൂച്ചാക്കൽ സി.ഐ എൻ.ആർ.ജോസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സോന ജോജി (22), കാമുകൻ തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് അശോക് ജോസഫ് (30) എന്നിവർ അറസ്റ്റിലായിരുന്നു. ഈ മാസം ഏഴിന് പുലർച്ചെ സ്വന്തം വീട്ടിലാണ് യുവതി പ്രസവിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തി തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടില്‍ കുഴിച്ചിമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

യുവതിക്ക് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. കുഞ്ഞെവിടെ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ യുവതി കാമുകന് കൊടുത്തുവിട്ട കാര്യം പറഞ്ഞു. ഫോറൻസിക് സയൻസ് ബിരുദധാരിയായ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസവശേഷം മുറി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചിരുന്നതായും സംശയിക്കുന്നു.

മൃതദേഹം തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് മാസം തികയാതെ പ്രസവിച്ചതാണെന്നും കൊലപാതക സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു. വിശദമായ ശാസ്ത്രീയ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ്. പൂച്ചാക്കലില്‍ നിന്ന് യുവതിയുടെ ബന്ധുക്കളെത്തി നവജാത ശിശുവിന്റെ മൃതദേഹം ഏറ്റുവാങ്ങി ശ്മശാനത്തിൽ സംസ്‌കരിച്ചു.


#Thakazhi #Kerala #baby #murder #crime #police #investigation #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia