പോക്സോ കേസില്‍ പ്രതിയായ യുവാവിന് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റു
Jan 28, 2020, 15:44 IST
കണ്ണൂര്‍: (www.kvartha.com 28.01.2020) വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകനെ ജയിലില്‍ സഹതടവുകാര്‍ കൈയ്യേറ്റം ചെയ്തു. പോക്സോ കേസില്‍ റിമാന്‍ഡിലായ പ്രദീപന് തൈക്കണ്ടിക്കാണ് തടവുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. ജയിലിലുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരാണ് പ്രദീപനെ മര്‍ദിച്ചതെന്നാണ് വിവരം.
ഹ്രസ്വചിത്രത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരനെയാണ് പ്രദീപന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാനെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ്ഐ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
ഏതാനും ദിവസമായി മട്ടന്നൂരിലെ ഒരു കടയിലും മറ്റുമായി ഷോര്‍ട്ട്ഫിലിമിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. പ്രതിയും ഇതില്‍ അഭിനയിക്കുന്നുണ്ട്. ഇതിനിടയിലാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്.ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തപ്പോഴാണ് ജയിലില്‍ എത്തിയത്. തുടര്‍ന്നായിരുന്നു സഹതടവുകാരുടെ മര്‍ദനം.

Keywords: Kannur, News, Kerala, Jail, attack, Case, Police, Complaint, Boy, Parents, Police Station, Short Film, Molestation, Crime, Jail inmate accused of beating fellow inmate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.