Supernatural | കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ആത്മാവ് ദുഃസ്വപ്നങ്ങളിലെത്തി വേട്ടയാടുന്നതായി തടവില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ തൊഗുദീപ
● വീണ്ടും പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റമെന്ന് ആവശ്യം.
● വിഐപി പരിഗണന ലഭിച്ചത് വിവാദമായിരുന്നു.
● കേസില്‍ വിചാരണ നേരിടുന്ന നടന്‍ ഒരു സെല്ലിലാണുള്ളത്.
ബെംഗളൂരു: (KVARTHA) വിചിത്ര പരാതിയുമായി ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ തൊഗുദീപ. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ (Renukaswamy) ആത്മാവ് ദുഃസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലില്‍ വിചാരണത്തടവിലുള്ള കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപ (Darshan Thoogudeepa Shrinivas) അധികൃതരോടു പരാതിപ്പെട്ടു.
ഭയം കാരണം തനിക്ക് ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് താരം പറഞ്ഞു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന നടന്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുന്‍പാകെ നടന്‍ ഉന്നയിച്ചു.
പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരിക്കെ ദര്‍ശനും മറ്റു മൂന്ന് പ്രതികളായ ഗുണ്ടാനേതാക്കളും ജയില്‍വളപ്പില്‍ കസേരയിട്ടിരുന്ന് സിഗരറ്റും വലിച്ച് കാപ്പിക്കപ്പുമേന്തി ചര്‍ച്ച നടത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഓഗസ്റ്റ് 29ന് ദര്‍ശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. വിഐപി പരിഗണന ലഭിച്ചത് വിവാദമായതോടെയായിരുന്നു നടപടി.
ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ 8ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി മലിനജലം പോകുന്ന കനാലില്‍ തള്ളിയെന്ന കേസിലെ പ്രതിയാണ് ദര്‍ശന്‍.
#DarshanTogudeep #KannadaActor #murder #haunted #ghost #jail #crime #supernatural