Arrested | പെണ്‍കുട്ടികളെ ഹോടെല്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍
Aug 18, 2023, 17:44 IST
റാഞ്ചി: (www.kvartha.com) ജയ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ഹോടെല്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മോനു എലിയാസ് മോയിന്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: 14 ഉം 17 ഉം വയസുകാരായ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. 14കാരിയെ 20 ദിവസത്തിലേറെയായി പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയ 17കാരിയെ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതി ഹോടെലിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഹോടെലില്‍ നിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.
ഹോട്ടല്‍ മുറിയില്‍ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടെന്ന വിവരം ലഭിച്ച പൊലീസാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. മോനു എന്നു പേരുള്ള ഒരാളെ തനിക്കറിയാമെന്നും അയാള്‍ സഹായിക്കുമെന്ന് പറഞ്ഞിട്ടുള്ളതായും 14 കാരിയുടെ മൂത്ത സഹോദരി പറഞ്ഞു. ഹരിയാനയില്‍ നിന്ന് കഴിഞ്ഞ മാസമാണ് മോനുവിനെ കാണാനായി കുട്ടി ജയ്പൂരില്‍ എത്തുന്നത്. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Jaipur, News, National, Molestation, Rajasthan, Arrested, Molestation, Crime, Accused Arrested, Jaipur: Three arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.