Action | മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ച സംഭവം: 5 പൊലീസുകാർക്ക് സ്ഥലംമാറ്റം
● ദേശാഭിമാനി ലേഖകൻ ശരത് പുതുക്കുടിയെയാണ് മർദിച്ചത്.
● തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് മർദിച്ചുവെന്നാരോപണം.
കണ്ണൂർ: (KVARTHA) മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയും കണ്ണൂർ സിറ്റിയിലേക്കാണ് മാറ്റിയത്. ദേശാഭിമാനി ലേഖകൻ ശരത് പുതുക്കുടി, മട്ടന്നൂർ പോളിടെക്‌നിക് കോളജിലെ തിരഞ്ഞെടുപ്പ് റിപോർട് ചെയ്യുന്നതിനിടെയാണ് പൊലീസ് മർദിച്ചതെന്ന് ആരോപിച്ചിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും ശരത് ഫേസ്ബുകിൽ കുറിച്ചിരുന്നു.
സംഭവത്തിൽ സിപിഎം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ദേശാഭിമാനി ലേഖകനെയും സിപിഎം ലോകൽ കമിറ്റി ഓഫീസ് സെക്രടറിയെയും പൊലീസ് മർദിച്ചെന്ന പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ശരത്, പാർടിയിലാണ് പ്രതീക്ഷയെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ഇടപെട്ടതാണ് സംഘർഷത്തിന് കാരണമെന്ന് ശരത് പറയുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് മർദിച്ചു. ഇതിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിന്നാലെ പൊലീസുകാര്‍ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേശാഭിമാനി ലേഖകനാണെന്നും വാര്‍ത്ത റിപോർട് ചെയ്യാന്‍ എത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ശരത് ആരോപിച്ചു.
കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തന്നെ മര്‍ദിച്ചതെന്നും ശരത് പറഞ്ഞിരുന്നു. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാർടി നേതാക്കളെയും അസഭ്യം പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ എത്തുന്നതുവരെ ആക്രമണം തുടര്‍ന്നു. സ്റ്റേഷന് മുന്നില്‍ പാര്‍ടി സഖാക്കള്‍ ഇടിവണ്ടി തടഞ്ഞ് ഞങ്ങളെ പുറത്തിറക്കിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശരത് വ്യക്തമാക്കിയിരുന്നു. പൊലീസ് മർദനത്തിനെതിരെ സിപിഎം മട്ടന്നൂർ ഏരിയാ കമിറ്റി വിമർശനവുമായി രംഗത്തുവന്നിരുന്നു.
#journalistassault #kerala #kannur #policebrutality #pressfreedom #deshabhimani