Crime | കളമശ്ശേരി ലഹരി വേട്ട: ആറ് മാസമായി തുടരുന്ന കച്ചവടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്


● ഹോളി ആഘോഷങ്ങൾക്കായി കഞ്ചാവ് എത്തിച്ചു.
● ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പൊതികൾ കാണാതായി.
● ലഹരിയുടെ ഉറവിടം തേടി അന്വേഷണം ഊർജ്ജിതമാക്കി.
കൊച്ചി: (KVARTHA) കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ ലഹരി കച്ചവടം നടത്തുന്ന മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ആറ് മാസമായി ലഹരി കച്ചവടം നടത്തുന്നുവെന്ന് പോലീസ് കണ്ടെത്തി. ഹോളി ആഘോഷങ്ങൾക്ക് ഘട്ടം ഘട്ടമായാണ് കഞ്ചാവ് എത്തിച്ചതെന്നും മൊഴി നൽകി. ലഹരി ഉപയോഗത്തിനപ്പുറം പെരിയാർ ഹോസ്‌റ്റൽ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം തുടങ്ങിയത് ആറ് മാസം മുൻപാണ്. ജില്ലയിലെ പ്രധാന ലഹരിമാഫിയ സംഘങ്ങളുമായി ബന്ധം സ്‌ഥാപിച്ചായിരുന്നു ലഹരിക്കച്ചവടമെന്നാണ് മൊഴി. ഇതിന് ഇടനിലക്കാരായി നിന്നത് കോളജിലെ പൂർവ വിദ്യാർഥികളായ ആഷിക്കും ഷാലിക്കുമാണ്. കഞ്ചാവ് വാങ്ങാൻ പണം സമാഹരിച്ചത് മൂന്നാം വർഷ വിദ്യാർഥി അനുരാജാണ്. പതിനാറായിരം രൂപ ഗൂഗിൾ പേ വഴി അനുരാജ് ആഷിക്കിനും ഷാലിക്കിനും നൽകി. രണ്ട് വിദ്യാർഥികൾ 7500 രൂപ നൽകി സഹായിച്ചു. മെസ് ഫീസ് നൽകാൻ കരുതിയ 3000 രൂപ മറിച്ചാണ് ബാക്കി തുക കണ്ടെത്തിയതെന്നാണ് അനുരാജിന്റെ മൊഴി. കൊടുത്ത കഞ്ചാവിൻ്റെ മുഴുവൻ പണവും ലഭിച്ചിട്ടില്ലെന്നാണ് ഷാലിക്കിന്റെ മൊഴി. കടമായും കഞ്ചാവ് നൽകിയിട്ടുണ്ട്. റെയ്ഡിന് തൊട്ടുമുൻപ് ഹോസ്‌റ്റലിൽ നിന്ന് അപ്രത്യക്ഷമായ കഞ്ചാവ് പൊതികൾക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. റെയ്‌ഡ് നടന്ന രാത്രി എട്ട് മണിയോടെ ഹോസ്‌റ്റലിലെത്തിയ ഒരു പായ്ക്കറ്റ് കഞ്ചാവ് സുഹൃത്തിന്റെ മുറിയിലാണ് അനുരാജ് ഒളിപ്പിച്ചത്. പൊലീസ് എത്തിയതോടെ ഇത് പുറത്തേക്കേറിയാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടുവെന്നാണ് അനുരാജിന്റെ മൊഴി. ഇതടക്കം രണ്ട് പായ്ക്കറ്റ് കഞ്ചാവ് എവിടെയെന്നാണ് പൊലീസിൻ്റെ അന്വേഷണം. കഞ്ചാവിന്റെ ഉറവിടമായ ആലുവയിലെ ഇതരസംസ്‌ഥാനക്കാരനായുള്ള അന്വേഷണവും ഊർജിതമാണ്.
കളമശ്ശേരി പോളി ടെക്‌നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മുഖ്യപ്രതിയായ അനുരാജ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. കഞ്ചാവിനായി ഗൂഗിള്‍പേ കൂടാതെ, നേരിട്ടും പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നാലു കവറുകളിലായി 3.5 കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടുകിലോ ആണ് റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത്. ശേഷിച്ച 1.5 കിലോ കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞവര്‍ഷം ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനായിരുന്നില്ല. പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും ഇതരസംസ്ഥാനക്കാര്‍ വഴിയെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ആഷിഖ്, ഷാലിക്ക് എന്നിവര്‍ മുഖേന അനുരാജ് ഹോസ്റ്റലിലേക്ക് എത്തിക്കുകയായിരുന്നു പതിവെന്ന് പൊലീസ് സൂചിപ്പിച്ചു. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുറത്തും വിപണനം ചെയ്തിരുന്നു. അനുരാജ് മുമ്പും പലതവണ വലിയ അളവിലും ചെറിയ അളവിലും കഞ്ചാവും മറ്റ് ലഹരിമരുന്നുകളും എത്തിച്ച് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. കഞ്ചാവ് റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളും, മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും പരിശോധിച്ചു വരികയാണെന്ന് എസിപി പി വി ബേബി പറഞ്ഞു. സുഹൈല്‍ഭായ് എന്നയാളില്‍ നിന്നാണ് ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചതെന്നാണ് മൊഴി. ഇയാള്‍ക്കായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്യാംപസുകളിൽ നിന്ന് ലഹരിയെ അകറ്റാൻ റാൻഡം ഡ്രഗ് ടെസ്റ്റുകൾ വേണമെന്നാണ് കെഎസ് യുവിൻ്റെ ആവശ്യം. ക്യാംപസുകളിലും ഹോസ്‌റ്റലുകളിലും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനൊരുങ്ങുകയാണ് അന്വേഷണ ഏജൻസികൾ. കളമശ്ശേരിയിലെ കഞ്ചാവ് വേട്ടയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മിന്നൽ പരിശോധന തുടരുകയാണ്. ഇന്നലെ സ്വകാര്യ ഹോസ്റ്റലുകളിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക.
The main accused in the Kalamassery Polytechnic College hostel drug case, Anuraj, has been found to be involved in drug peddling for the past six months. He confessed to bringing cannabis in stages for Holi celebrations and established connections with major drug mafia groups with the help of former students Ashiq and Shalik. Police seized 2 kg of cannabis and are investigating the whereabouts of the remaining 1.5 kg and the source in Aluva. Raids are ongoing in the city.
#KalamasseryDrugBust #KeralaDrugs #DrugSeizure #CollegeHostel #PoliceInvestigation #KochiNews