Expulsion | കളമശ്ശേരി കഞ്ചാവ് കേസ്: അഭിരാജിനെ പുറത്താക്കി; കെ.എസ്.യു. ബന്ധം ആരോപിച്ച് എസ്.എഫ്.ഐ.

 
Kalamassery Ganja Case: Abhiraj Expelled; SFI Alleges KSU Connection
Kalamassery Ganja Case: Abhiraj Expelled; SFI Alleges KSU Connection

Photo Credit: Facebook/ SFI DCB UNIT

● ‘രണ്ട് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ.എസ്.യു. പശ്ചാത്തലം മറച്ചുവച്ചു’.
● ‘കഞ്ചാവ് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ടായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു’.

കൊച്ചി: (KVARTHA) കളമശ്ശേരി പോളിടെക്നിക് കോളജിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ എസ്.എഫ്.ഐ. നേതാവ് അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ആകാശിനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.യെ ബോധപൂർവം മാധ്യമങ്ങൾ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ.എസ്.യു. പശ്ചാത്തലം മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പിടിയിലായ ആഷിഖ്, ഷാലിക് എന്നിവരെ പൂർവ്വവിദ്യാർത്ഥികളായി മാത്രം അവതരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് അറസ്റ്റിലായ മൂന്ന് പേരും കെ.എസ്.യു.വിന്റെ നേതാക്കളാണ്. കേസിൽ കെ.എസ്.യു. ബന്ധം ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളും സഞ്ജീവ് പുറത്ത് വിട്ടു. കെ.എസ്.യു.വിന്റെ സംസ്ഥാന സെക്രട്ടറി ജിഷ്ണു, ജില്ലാ സെക്രട്ടറി, അറസ്റ്റിലായ ഷാലിക് എന്നിവർ ഒരുമിച്ചുള്ള ചിത്രമടക്കമാണ് പുറത്ത് വിട്ടത്.

കെ.എസ്.യു.വിന്റെ നേതാക്കൻമാർ ഇപ്പോൾ യാത്രയിലാണ്. യാത്ര നടത്തി എറണാകുളത്തെത്തിയപ്പോൾ ഡിസോൺ കലോത്സവത്തിൽ എസ്.എഫ്.ഐ.ക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും മരട് അനീഷും കൂടി നിൽക്കുന്ന ചിത്രം പുറത്ത് വരുന്നു. കൊട്ടേഷൻ നേതാവുമായി വിദ്യാർത്ഥി നേതാവിന് എന്താണ് ബന്ധം? അദ്ദേഹം ചോദിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് എത്ര ജനാധിപത്യ വിരുദ്ധനായിട്ടുള്ളയാളാണെന്നും അദ്ദേഹം ചോദിച്ചു. നിലവാരം പുലർത്താത്ത നേതാവാണ് വി.ഡി. സതീശൻ. പ്രതിപക്ഷം മരട് അനീഷിന്റെ ശിഷ്യന്മാർക്ക് ക്ലാസ് എടുത്താൽ മതി. ചോദ്യങ്ങളോട് അലോസരപ്പെടുന്ന പ്രതിപക്ഷ നേതാവ് ഇപ്പോൾ കൃത്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത് എസ്.എഫ്.ഐ. വിരുദ്ധ രാഷ്ട്രീയമാണ്. എന്തു പറഞ്ഞാലും എസ്.എഫ്.ഐ. നേരത്തെയും പറയുന്നത് കേട്ടു, ഞങ്ങൾ ഇനിയും എസ്.എഫ്.ഐ.യെ കുറിച്ച് പറയുമെന്നും വിമർശിക്കുമെന്നും അങ്ങനെ ആർക്കും കേറി കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല എസ്.എഫ്.ഐ. ഇടതുവിരുദ്ധത ബാധിച്ച് ഇടപെടുകയാണ് അദ്ദേഹം. വി.ഡി. സതീശൻ്റെ ആരോപണങ്ങൾ അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു. രാഷ്ട്രീയ കേരളത്തിൽ നിലവാരം പുലർത്താത്ത നേതാവാണ് വി.ഡി. സതീശൻ. എസ്.എഫ്.ഐ.യുടെ തലയിൽ കെട്ടിവച്ച് ഞങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാമെന്നതാകും പുതിയ അജണ്ട - അദ്ദേഹം പറഞ്ഞു.

അതേസമയം കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ ആലുവ സ്വദേശികളായ രണ്ട് പേർകൂടി അറസ്റ്റിലായി. കോളേജിലെ പൂർവവിദ്യാർഥികളായ ആഷിഖ്, ഷാലിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത‌ത്. ‘കഞ്ചാവ് കോളേജിൽ എത്തിച്ചു എന്ന കാര്യം ഇവർ സമ്മതിച്ചിട്ടുണ്ട്’. എന്നാൽ ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് തൃക്കാക്കര എ.സി.പി.യായ പി.വി. ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. പ്രതികളിൽനിന്ന് കുറച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ നൽകിയിരിക്കുന്ന മൊഴി പൂർണമായി വിശ്വസിക്കാവുന്നതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടിയുള്ളൂ. വിദ്യാർഥികൾ ഉൾപ്പെട്ട കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ടുപേർക്കും കേസിൽ നേരിട്ട് പങ്കാളിത്തമുണ്ട്. കൂടുതൽ പേർ പ്രതികളാവാനും സാധ്യതയുണ്ട്. ഇത്രയും വലിയ അളവിൽ ആദ്യമായാണ് കോളേജിലേക്ക് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ നേരത്തെ ചെറിയ തോതിൽ ഇവർ കഞ്ചാവ് കോളേജിൽ എത്തിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നത്, ആരാണ് വിതരണക്കാർ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷണത്തിലാണ്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പോലീസ് ശേഖരിക്കുകയാണ്. കൂടാതെ കോളേജ്, ഹോസ്റ്റൽ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വിപുലപ്പെടുത്തും. ഇതിൽ കൂടുതൽ പേർ പങ്കാളികളായിട്ടുള്ളതായാണ് കരുതുന്നതെന്നും അതിനുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും എസിപി പി.വി. ബേബി പറഞ്ഞു.

കഞ്ചാവ് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ടായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. 500 രൂപയുടെ കഞ്ചാവ് 300 രൂപ കൊടുക്കുക, അഡ്വാൻസ് പണം നൽകുന്നവർക്ക് മാത്രം നൽകുക തുടങ്ങിയ രീതികളായിരുന്നു കോളേജിൽ ഉണ്ടായിരുന്നത്. കളമശ്ശേരി പോളിടെക്‌നിക്കിൽ ഹോളി ആഘോഷത്തിനെത്തിച്ച വൻകഞ്ചാവ് ശേഖരമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ആകാശ് (21), ആദിത്യൻ (20), ആർ. അഭിരാജ് (21) എന്നിവരാണ് ആദ്യം കഞ്ചാവുമായി കോളജ് ഹോസ്റ്റലിൽ നിന്നും അറസ്റ്റിലായത്.

ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!

Following the seizure of cannabis at Kalamassery Polytechnic College, SFI leader Abhiraj has been expelled from the organization. The SFI state secretary P.S. Sanjeev criticized the media and opposition, alleging a deliberate attempt to target the SFI and hide the KSU background of those arrested. He released photos linking the arrested individuals to KSU leaders. Police have arrested two more former students in connection with the case and are investigating further, including the source and distribution network of the drugs.

#KalamasseryGanjaCase, #SFI, #KSU, #KeralaPolice, #DrugCase, #CollegeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia