Imprisonment | മാനസികാസ്വസ്ഥ്യമുള്ള യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിനതടവും പിഴയും

 


കണ്ണൂര്‍: (KVARTHA) മാനസികാസ്വസ്ഥ്യമുള്ള യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ മധ്യവയസ്‌കന് 27 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ ബാലകൃഷ്ണന്‍ എന്നയാളെയാണ് മട്ടന്നൂര്‍ അതിവേഗത കോടതി ജഡ്ജ് അനിറ്റ് ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വകേറ്റ് പി വി ഷീന ഹാജരായി. 2020- ഡിസംബര്‍ 15ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാനസികാസ്വസ്ഥ്യമുള്ള യുവതിയെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നതാണ് കേസ്.

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന എം കൃഷ്ണന്‍ ആദ്യകാല അന്വേഷണം നടത്തിയ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പിച്ചത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ കെ ബിജുവാണ്.

Imprisonment | മാനസികാസ്വസ്ഥ്യമുള്ള യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിനതടവും പിഴയും



Keywords: News, Kerala, Kerala-News, Crime, Crime-News, Kannur News, Accused, Rigorous Imprisonment, Fine, Assault, Mentally Ill, Woman, Kannur: Accused gets 27 years rigorous imprisonment and fine for assaulting mentally ill woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia