Arrested | 'പഴയങ്ങാടിയില്‍ പൊലീസ് സംഘത്തെ മണല്‍ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ വച്ച് മണല്‍കടത്തുന്നതിനിടെ റെയ്ഡിനെത്തിയ പൊലീസിനെ മണല്‍ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എ മുന്തസിര്‍ (29), മുഹമ്മദ് റസില്‍ (21) എന്നിവരെയാണ് പഴയങ്ങാടി സിഐടി എന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: പൊലീസ് വാഹനത്തേ ഇടിച്ച ടിപര്‍ ലോറി ഒളിവില്‍ കൊണ്ടുപോകാന്‍ സഹായിച്ചതിനും മണല്‍ കടത്തിന് സഹായിയായി പ്രവര്‍ത്തിക്കുകയും പൊലിസ് വാഹനങ്ങളെ നിരീക്ഷിച്ച് മണല്‍ സംഘങ്ങള്‍ക്ക് എസ്‌കോട് പോകുന്ന സംഘങ്ങളാണ് പിടിയിലായത്. പൊലീസ് വാഹനത്തിന് നേരെ അതിക്രമം നടത്തുകയും പൊലീസുകാരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. സംഭവത്തിലെ പ്രധാന പ്രതികള്‍ ഒളിവിലാണ്.

Arrested | 'പഴയങ്ങാടിയില്‍ പൊലീസ് സംഘത്തെ മണല്‍ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

ഏപ്രില്‍ 10ന് രാത്രിയാണ് പൊലീസ് സംഘം പട്രോളിങിനിറങ്ങിയത്. പൊലീസ് സംഘം പുലര്‍ചെ നാലുമണിയോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന്‍ എത്തിയപ്പോള്‍ പൊലീസ് വാഹനത്തേ കണ്ട് ബസ് സ്റ്റാന്‍ഡിന് മുന്നിലൂടെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസ് വാഹനത്തില്‍ ഒരു ഭാഗത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി. 

പൊലീസ് പിന്‍തുടര്‍ന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ മുന്‍വശത്തേക്ക് ഇടിച്ചു കയറ്റി വാഹനവുമായി മണല്‍ സംഘം രക്ഷപെടുകയായിരുന്നു. അക്രമത്തില്‍ പൊലീസ് വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

Keywords: Kannur, News, Kerala, Police, Crime, arrest, Arrested, Kannur: Attack against police; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia