Police Booked | 'ഡീസലടിച്ച പണം ചോദിച്ചതിന് പംപ് ജീവനക്കാരന് ക്രൂര മര്‍ദനം'; കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) ഡീസലടിച്ച പണം ചോദിച്ചതിന് പംപ് (Pump) ജീവനക്കാരന് ക്രൂര മര്‍ദനമേറ്റതായി പരാതി. പുന്നോല്‍ സ്വദേശി രജീഷിനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ തലശ്ശേരി നാരങ്ങാപുറത്ത് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഡീസലടിച്ച ശേഷം ഓടോറിക്ഷയിലെത്തിയ സംഘം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

രജീഷ് ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ഓടോറിക്ഷയിലുണ്ടായിരുന്നയാള്‍ സ്പാനര്‍ കൊണ്ട് രജീഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തലയ്ക്ക് പരുക്കേറ്റ രജീഷ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Police Booked | 'ഡീസലടിച്ച പണം ചോദിച്ചതിന് പംപ് ജീവനക്കാരന് ക്രൂര മര്‍ദനം'; കേസെടുത്തു

Keywords:  Thalassery, Attack, Petrol Pump, Police, Case, Police Booked, News, Kerala, Crime, Kannur: Attack against pump employee; Police Booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia