Police Booked | 'ജയിലര്‍' കാണുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; യുവാവിനെ കാണികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

 


കണ്ണൂര്‍: (www.kvartha.com) രജനീകാന്ത് ചിത്രം 'ജയിലര്‍' കാണുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. രാമന്തളി പഞ്ചായത് പരിധിയില്‍പെട്ട യുവാവാണ് പിടിയിലായത്. ഇയാള്‍ മാപ്പ് പറഞ്ഞതോടെ യുവതിയില്‍ പരാതിയില്‍ നിന്ന് പിന്മാറിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം.

പൊലീസ് പറയുന്നത്: 'ജയിലര്‍' കാണാനായി എത്തിയ യുവതിയോടൊപ്പം മറ്റ് രണ്ട് കൂട്ടുകാരികളുമുണ്ടായിരുന്നു. ഇതിനിടെ സിനിമ കാണുമ്പോഴാണ് തൊട്ടടുത്തിരുന്ന യുവാവ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തത്. പൊറുതിമുട്ടിയതോടെ യുവതി തീയേറ്റര്‍ ജീവനക്കാരോടും മറ്റുളളവരോടും പരാതി പറയുകയായിരുന്നു. ഇതിനിടെ മറ്റു കാണികള്‍ ഇടപ്പെട്ടു. സംഭവം പന്തിയില്ലെന്ന് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ തീയേറ്റര്‍ ജീവനക്കാരും മറ്റുളളവരും പിന്‍തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

Police Booked | 'ജയിലര്‍' കാണുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; യുവാവിനെ കാണികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

എന്നാല്‍ തന്നെ ശല്യം ചെയ്തുവെന്ന പരാതിയില്‍ നിന്നും ഇയാള്‍ മാപ്പ് പറഞ്ഞതിനാല്‍ യുവതി പിന്‍മാറുകയായിരുന്നു. എങ്കിലും പയ്യന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 

Keywords: Kannur, News, Kerala, Crime, Police, Case, Attack, Woman, Police Booked, Kannur: Attack against woman; Police Booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia