Assault | കണ്ണൂരില്‍ ബംഗ്ലൂരില്‍ നിന്നെത്തിയ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; അന്വേഷണമാരംഭിച്ച് പൊലീസ് 

 
 Kannur: Bengaluru Trader Kidnapped and Robbed of 9 Lakh, Police Investigating
 Kannur: Bengaluru Trader Kidnapped and Robbed of 9 Lakh, Police Investigating

Representational Image Generated By Meta AI

അക്രമി സംഘം എത്തിയത് കറുത്ത കാറിലെന്ന് ഇരയുടെ മൊഴി
 

കണ്ണൂര്‍: (KVARTHA) ബംഗ്ലൂരില്‍ നിന്നെത്തിയ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. ബംഗ്ലൂരിലെ വ്യാപാരിയും ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശിയുമായ തവക്കല്‍ ഹൗസില്‍ പി.പി റഫീഖിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. 

ബംഗ്ലൂരില്‍ നിന്നുളള ബസില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് കമാല്‍പീടിക ബസ് സ്റ്റോപ്പിലിറങ്ങിയ റഫീഖിനെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വാള്‍ കൊണ്ടു റഫീഖിന്റെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും നാഭിക്കും മറ്റും മര്‍ദിക്കുകയുമായിരുന്നു. കാറില്‍ നിന്നും ക്രൂരമര്‍ദനത്തിനിരയാക്കിയ റഫീഖിന്റെ ബാഗിലുണ്ടായിരുന്ന ഒന്‍പതുലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിനു ശേഷം ഇയാളെ കാപ്പാട് ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

ഇതിനു ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ റഫീഖ് ചക്കരക്കല്‍ പൊലീസില്‍ അക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.  ബാങ്കില്‍ പണയത്തിലുളള സ്വര്‍ണമെടുക്കുന്നതിനാണ് പണം കൊണ്ടുവന്നതെന്നാണ് റഫീഖിന്റെ മൊഴി. തന്നെ അക്രമിക്കാനെത്തിയവര്‍ മലയാളികളാണെന്ന് റഫീഖ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ചക്കരക്കല്‍ പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിയെടുത്തത് കുഴല്‍പണമാണോയെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചുവരുന്നത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെയെടുക്കാന്‍ ഒന്‍പതു ലക്ഷം ബംഗ്ലൂരില്‍ നിന്നും കൊണ്ടുവന്നുവെന്നാണ് റഫീഖ് പറയുന്നത്. 

എന്നാല്‍ ബാംഗ്ലൂരിലെ ചില ആളുകളുടെ കുറിവെച്ച പണമാണ് ഇതെന്നാണ് പൊലീസിന്റെ സംശയം. മാത്രമല്ല റഫീഖ് നേരത്തെ ചക്കരക്കല്ലിലെ ഒരു വസ്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. ഇയാള്‍ അവിടെ നിന്നും ക്രമക്കേടുകള്‍ നടത്തിയതായും ആരോപണമുണ്ട്. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

#KannurCrime, #KeralaNews, #RobberyCase, #PoliceInvestigation, #TraderKidnapping, #CrimeAlert
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia