Assaulted | കാറില്‍ ചാരിയതിന് 6 വയസുകാരനെ മര്‍ദിച്ചതായി ആരോപണം; ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: (www.kvartha.com) കാറില്‍ ചാരിയതിന് 6 വയസുകാരനെ മര്‍ദിച്ചതായി ആരോപണം. തലശേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പിഞ്ചുബാലനെ ക്രൂരമായി മര്‍ദിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Assaulted | കാറില്‍ ചാരിയതിന് 6 വയസുകാരനെ മര്‍ദിച്ചതായി ആരോപണം; ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കേരളത്തില്‍ ജോലിക്കെത്തിയ രാജസ്താനി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരുക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊന്ന്യംപാലം സ്വദേശി ശിഹ്ശാദാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം.

എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Assaulted | കാറില്‍ ചാരിയതിന് 6 വയസുകാരനെ മര്‍ദിച്ചതായി ആരോപണം; ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Keywords:  News,Kerala,State,Assault,Child,Crime,Allegation,CCTV,Local-News,Kannur, Kannur: Child assaulted by car owner for touch vehicle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia