Police Booked | പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പിതാവിനെതിരെ പോക്സോ കേസ്
കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്സോ കേസെടുത്തു. കൂത്തുപറമ്പ് സ്റ്റേഷന് പരിധിയിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈക്കഴിഞ്ഞ ജൂലൈ ആറിന് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നു. സംഭവശേഷം ഈയാള് വിദേശത്തേക്ക് പോയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം പെണ്‍കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
ഇതേ തുടര്‍ന്ന് ഡോക്ടര്‍ കൂത്തുപറമ്പ് ടൗണ്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ ചുമത്തി കേസെടുക്കുകയുമായിരുന്നു.
Keywords: Kannur, News, Kerala, Molestation, Complaint, Girl, Crime, Police, Kannur: Complaint that minor girl molested by man.