Arrested | 'ഇനോവ കാറില്‍ കടത്തുകയായിരുന്ന 750 പാകറ്റ് ഹാന്‍സ് പിടികൂടി'; യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) ഇനോവ കാറില്‍ കടത്തുകയായിരുന്ന 750 പാകറ്റ് ഹാന്‍സ് പിടികൂടി. സംഭവത്തില്‍ എം പി ഹാരിസിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി കെഎല്‍ 60-ഇ 3525 നമ്പര്‍ ഇനോവ കാറില്‍ ഹാന്‍സ് കടത്തിക്കൊണ്ട് പോകവെയാണ് എളമ്പേരം പാറയില്‍ വച്ച് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ വി ദിനേശന്റെ നിര്‍ദേശപ്രകാരം ട്രാഫിക് എസ് ഐ രഘുനാഥും അഡീഷനല്‍ എസ്‌ഐ സുരേഷ് കാനായിയും ഡ്രൈവര്‍ അജയും ചേര്‍ന്ന് പിടികൂടിയത്. 

പൊലീസ് പറയുന്നത്: സ്‌കൂള്‍ പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പെട്ടി പീടികകളിലും ആണ് ഇവര്‍ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത്. ടോറസ് ലോറിയില്‍ കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ഇളനീര്‍ കൊണ്ടുവന്ന് തളിപ്പറമ്പിലെ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നയാളാണ് ഹാരിസ്. ഇതിന്റെ മറവില്‍ ഹോള്‍സെയില്‍ ആയി ഹാന്‍സ് കൊണ്ടുവന്ന് വിതരണം ചെയ്യാറുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

Arrested | 'ഇനോവ കാറില്‍ കടത്തുകയായിരുന്ന 750 പാകറ്റ് ഹാന്‍സ് പിടികൂടി'; യുവാവ് അറസ്റ്റില്‍

Keywords: Kannur, News, Kerala, Arrested, Crime, Kannur: Man arrested with drugs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia