Deported | മണല്‍ കടത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി നാടുകടത്തി

 


ഇരിട്ടി: (www.kvartha.com) കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി പൊലീസ് നാടുകടത്തി. ജോബിഷ് മാത്യു (37)വിനെയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്. 

കരിക്കോട്ടക്കരി, ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് കേസ്, അടിപിടി കേസ് ഉള്‍പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ജോബിഷ് എന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത ഐ പി എസിന്റ്‌റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഐ പി എസ് ആണ് ഉത്തരവിറക്കിയത്.

Deported | മണല്‍ കടത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി നാടുകടത്തി

Keywords: Kannur, News, Kerala, KAAPA, Deported, Case, Crime, Police, Station, Accused, Arrested, Jobish Mathew, Karikkottakari, Kannur: Man deported under KAAPA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia