Killed | 'ചരക്ക് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചു കൊന്നു'; വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്

 


പേരാവൂര്‍: (www.kvartha.com) നിടുംപൊയില്‍ ചുരത്തില്‍ നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നതായി പൊലീസ്. കൊല്ലം സ്വദേശി സിദ്ദീഖാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ നാലര മണിയോടെയായിരുന്നു സംഭവം. 

പൊലീസ് പറയുന്നത്: വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആന്ധ്രയില്‍ നിന്നും സിമെന്റ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ നിശാദും സിദ്ദീഖുമാണ് വാക് തര്‍ക്കത്തില്‍ ഏര്‍പെട്ടത്. ജാക്കി ലിവര്‍ കൊണ്ടുള്ള അടിയേറ്റാണ് ക്ലീനര്‍ മരിച്ചത്. 

Killed | 'ചരക്ക് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചു കൊന്നു'; വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്

വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. സംഭവത്തിന് പിന്നാലെ പ്രതി നിശാദ് കണ്ണവം പൊലീസില്‍ ഹാജരായി. മൃതദേഹം പേരാവൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kannur, News, Kerala, Crime, Killed, Death, Hospital, Police, Lorry, Driver, Cleaner, Kannur: Man killed by lorry driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia