Held | 'കാറില്‍ ചാരി നിന്ന 6 വയസുകാരനെ ഉപദ്രവിച്ച രണ്ടാമത്തെയാളും പിടിയില്‍'
Nov 5, 2022, 16:13 IST
കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ രാജസ്താന്‍ സ്വദേശിയായ ആറ് വയസുകാരനെ ഉപദ്രവിച്ച മറ്റൊരാള്‍ കൂടി പിടിയിലായതായി പൊലീസ് പറഞ്ഞു. ആദ്യ കേസില്‍ പ്രതി മുഹമ്മദ് ശിഹാദ്, കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന് മുമ്പ് മറ്റൊരാള്‍ കൂടി ബലൂണ്‍ വില്‍പനക്കാരനായ കുട്ടിയെ ഉപദ്രവിച്ചതായി സിസിടിവിയില്‍ നിന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു.
അതിനിടെ, മുഹമ്മദ് ശിഹാദ് കുട്ടിയുടെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് എഫ്‌ഐആറില്‍, ശിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും ഉപദ്രവിച്ചുവെന്ന വിവരം പുറത്ത് വന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Assault, Crime, Custody, Police, Kannur: One more held in child assault case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.