Dispute | കണ്ണൂരിൽ കുടിയൊഴിപ്പിക്കൽ പ്രതിഷേധം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടി; തുണി പൊക്കി കാണിച്ചുവെന്ന് പരാതി; കേസെടുത്ത് പൊലീസ്


● സിപിഎം അതിക്രമം നടത്തിയെന്നാണ് എസ്ഡിപിഐയുടെ പരാതി.
● സിപിഎം പ്രവർത്തകൻ പറഞ്ഞുവെന്നും ആരോപണം.
● അകാരണമായി എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് സിപിഎം.
● ഇരുവിഭാഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.
കണ്ണൂർ: (KVARTHA) ചക്കരക്കൽ ടൗൺ വികസനത്തിൻ്റെ പേരിൽ വ്യാപാരികളെ കുടിയിറക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ എസ്ഡിപിഐ പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അതിക്രമം നടത്തിയെന്നാണ് എസ്ഡിപിഐയുടെ പരാതി. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ എസ്ഡിപിഐ പ്രവർത്തകർ പ്രകടനം നടത്തുമ്പോൾ സിപിഎം പ്രവർത്തകൻ തുണിപൊക്കി അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം.
കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിന് നേരെ കണയന്നൂർ മുട്ടിലെച്ചിറ സ്വദേശി രമേശൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം അതിക്രമം നടത്തുകയും പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും രമേശൻ മുണ്ട് പൊക്കി അശ്ലീലം കാണിച്ചുവെന്നും എസ്ഡിപിഐ ആരോപിച്ചു. സംഭവത്തിൽ ചക്കരക്കൽ പൊലീസിൽ പരാതി നൽകിയതായി എസ്ഡിപിഐ നേതാക്കൾ അറിയിച്ചു.
എന്നാൽ, അകാരണമായി റോഡരികിൽ നിന്ന തങ്ങളുടെ പ്രവർത്തകനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചുവെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ രമേശൻ ഇരിവേരി സിഎച്ച്സിയിൽ ചികിത്സ തേടിയതായും സിപിഎം അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ചക്കരക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എം.കെ മോഹനൻ, കെ.രജിൻ, കെ.എം.റസീൽ, കെ.സുരേഷ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
സംഭവത്തിൽ ചക്കരക്കൽ പൊലീസ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Protest against evicting traders in Kannur escalated into a clash between SDPI and CPM activists. Allegations of indecent exposure and assault led to police cases and heightened security.
#KannurClash #SDPI #CPM #Protest #Kerala #Conflict