Bribe | 'പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങി'; കണ്ണൂര്‍ തഹസില്‍ദാർ കയ്യോടെ വിജിലൻസ് പിടിയിൽ

 
Kannur Tahsildar Suresh Chandrabose arrested by vigilance for bribery.
Kannur Tahsildar Suresh Chandrabose arrested by vigilance for bribery.

Photo: Arranged

● കണ്ണൂർ താലൂക്ക് തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത് 
● കല്യാശ്ശേരിയിലെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
● മുൻപും ഇയാൾ കൈക്കൂലി കേസിൽ ആരോപണം നേരിട്ടിട്ടുണ്ട്.

കണ്ണൂർ: (KVARTHA) കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാർ പിടിയില്‍. കണ്ണൂർ താലൂക്ക് തഹസില്‍ദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. കണ്ണൂർ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച രാത്രി കല്യാശേരിയിലെ വാടക വീട്ടിൽ നിന്നും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുൻപ് പടക്ക കടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ കൈക്കൂലി നല്‍കി ലൈസൻസ് പുതുക്കേണ്ടെന്ന് മറുപടി നല്‍കിയ കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം വീണ്ടും തഹസില്‍ദാരുമായി ബന്ധപ്പെടുകയും പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. 

തുടർന്നാണ് രാത്രി 8.30ന് ശേഷം കല്യാശ്ശേരിയിലെ വീട്ടില്‍ പണം എത്തിക്കാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന്  കടയുടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയപണം കൈമാറിയത്. ഇതിനു ശേഷം രാത്രി ഒൻപതു മണിയോടെയാണ് വിജിലൻസ് സംഘം സുരേഷ് ചന്ദ്രബോസിനെ വീട്ടിലെത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

വിജിലൻസ് ഡിവൈ.എസ്.പി കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ സി. ഷാജു എസ്.ഐമാരായ എം.കെ ഗിരീഷ്, പി.പി വിജേഷ്, കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സി.വി ജയശ്രീ, എ. ശ്രീജിത്ത്, എം. സജിത്ത്, ഗസറ്റഡ് ഓഫിസർമാരായ അനൂപ് പ്രസാദ്, കെ. സച്ചിൻ എന്നിവരുള്‍പ്പെട്ട സംഘമാണ് സുരേഷ് ചന്ദ്ര ബോസിന്റെ വീട് റെയ്ഡ് ചെയ്തത്.

നേരത്തെയും കൈക്കൂലി വാങ്ങിയതിന് ഇയാൾക്കെതിരെ വിജിലൻസ് കേസുണ്ട്. പടക്ക കടകളുടെ ലൈസൻസ് പുതുക്കുന്നതിനായി തഹസിൽദാർ വ്യാപകമായി കൈകൂലി വാങ്ങുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Kannur Tahsildar Suresh Chandrabose was arrested by the vigilance for accepting a bribe of 3000 rupees to renew the license of a firecracker shop in Kannur taluk. He was arrested from his rented house in Kalyassery on Saturday night.

#Kannur #Bribery #Arrest #Vigilance #KeralaNews #Corruption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia