തിരുവനന്തപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം ഹോളോ ബ്രിക്‌സ് നിര്‍മാണശാലയില്‍
Aug 1, 2021, 11:34 IST
തിരുവനന്തപുരം: (www.kvartha.com 01.08.2021) നിരവധി കേസുകളില്‍ പ്രതിയായ യുവാവ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ടനിലയില്‍. ജയില്‍ നിന്ന് പുറത്തിറങ്ങിയ നരവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കാപ്പ കേസ് പ്രതി കൂടിയാണ്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് റിപോര്‍ട്.
ഹോളോബ്രിക്‌സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാത്രിയില്‍ എത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് റിപോര്‍ട്. കാട്ടാക്കട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കാപ്പ നിയമം ചുമത്തി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അനില്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാള്‍. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. ഹോളോ ബ്രിക്‌സ് നിര്‍മാണ ശാലയില്‍ തങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.