Girls Killed | 'ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പെണ്‍മക്കളെ കൊന്ന് മൃതദേഹവുമായി ഓടോറിക്ഷയില്‍ കറങ്ങി'; ഒടുവിൽ പൊലീസില്‍ കീഴടങ്ങി

 


കലബുറഗി: (www.kvartha.com) ഭാര്യ രഹസ്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ശേഷം പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭർത്താവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോണി (10), മയൂരി (എട്ട്) എന്നിവരെ എംബി നഗര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു പാര്‍കില്‍ കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കലബുറഗി ബാംബൂ ബസാറിലെ ഭോവി ഗല്ലി സ്വദേശിയും ഓടോ ഡ്രൈവറുമായ ലക്ഷ്മികാന്തയെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
                    
Girls Killed | 'ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പെണ്‍മക്കളെ കൊന്ന് മൃതദേഹവുമായി ഓടോറിക്ഷയില്‍ കറങ്ങി'; ഒടുവിൽ പൊലീസില്‍ കീഴടങ്ങി
                           
'പ്രാഥമിക അന്വേഷണത്തില്‍, ലക്ഷ്മികാന്ത തന്റെ ഓടോറിക്ഷയുടെ പിന്‍സീറ്റിന് താഴെ മക്കളുടെ മൃതദേഹവുമായി നഗരം ചുറ്റിയെന്ന് കണ്ടെത്തി. കര്‍ണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം. ബുധനാഴ്ച ഉച്ചവരെ നഗരത്തില്‍ അലഞ്ഞ ഇയാള്‍ പിന്നീട് കീഴടങ്ങുകയായിരുന്നു. സീറ്റിനടിയില്‍ രണ്ട് മൃതദേഹങ്ങള്‍ ഉണ്ടെന്നറിയാതെ നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ ഓടോറിക്ഷയില്‍ കയറുകയായിരുന്നു', പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.

'ലക്ഷ്മികാന്ത അഞ്ജലി എന്ന സ്ത്രീയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ടായി. നാല് മാസം മുമ്പ് ഇയാളുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പ്രതി കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുകയും അന്നുമുതല്‍ അസ്വസ്ഥനുമായിരുന്നു. മദ്യപാനവും തുടങ്ങി. യുവതി ഒളിച്ചോടിയ ശേഷം കുട്ടികള്‍ മുത്തശ്ശിയോടൊപ്പം താമസം മാറ്റിയിരുന്നു', പൊലീസ് കൂട്ടിച്ചേർത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  Latest-News, National, Top-Headlines, Karnataka, Crime, Murder, Killed, Eloped, Dead Body, Police, Investigates, Karnataka: After woman elopes with lover, man kills girls & roams with the bodies in his auto.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia