Murder | കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: പ്രതികളുടെ ചിത്രം പുറത്തുവിട്ടു; അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ


● രാജപ്പൻ, ഇയാളുടെ സുഹൃത്ത് അതുൽ, മറ്റ് മൂന്നുപേർ എന്നിവരാണ് പിടിയിലായത്.
● ‘കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് രാജപ്പനും അതുലും’.
● സന്തോഷിനെ ആക്രമിക്കാനുള്ള സ്ഫോടകവസ്തു നിർമിച്ചുനൽകിയത് രാജപ്പനാണ്’.
● സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് മുൻവൈരാഗ്യത്തിന്റെ പേരിലാണ്.
കൊല്ലം: (KVARTHA) കരുനാഗപ്പള്ളി താച്ചെയിൽമുക്കിൽ സന്തോഷ് വധക്കേസിൽ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. രാജപ്പൻ, ഇയാളുടെ സുഹൃത്ത് അതുൽ, മറ്റ് മൂന്നുപേർ എന്നിവരാണ് പിടിയിലായത്. രാജപ്പനും സുഹൃത്തും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്നുപേർക്ക് കൃത്യവുമായുള്ള ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. രാജപ്പനാണ് സന്തോഷിനെ ആക്രമിക്കാനുള്ള സ്ഫോടകവസ്തു നിർമിച്ചുനൽകിയതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ആലപ്പുഴ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പമാണ് അതുൽ പിടിയിലായത്.
കൊലപാതകശ്രമക്കേസ് പ്രതിയായ സന്തോഷിനെ വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെയാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുനേരെ ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം സന്തോഷിനെ വീട്ടിനകത്ത് കയറി വെട്ടിക്കൊന്നത്. 2024 നവംബർ 13-ന് പങ്കജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഇതിൻ്റെ വൈരാഗ്യമാണോ സന്തോഷിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിൻ്റെ സംശയം. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജയിലിൽനിന്ന് ഇറങ്ങിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സംഭവസ്ഥലത്തെത്തിയ ഉടൻ ഇവർ സന്തോഷിൻറെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതിൽ ചവിട്ടിത്തുറന്നു. ആ മുറിയിൽ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവർ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിൻ്റെ കാൽ ഇവർ വലിയ ചുറ്റിക ഉപയോഗിച്ച് തകർത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്. സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. അക്രമികൾ പോയ ഉടൻ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതിൽ രക്തംവാർന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. അഞ്ച് പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അതുൽ, പ്യാരി, ഹരി, രാജപ്പൻ, കൊട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. എല്ലാവരും വധശ്രമക്കേസ് പ്രതികളാണ്. ഒന്നാം പ്രതി അലുവ അതുൽ, പ്യാരി എന്നിവർ എംഡിഎംഎ അടക്കമുള്ള കേസുകളിൽ പ്രതികളാണ്. വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാകുകയാണ്. വയനകത്ത് കാർ ഉപേക്ഷിച്ച ശേഷം പ്രതികൾ മൊബൈൽ ഉപയോഗിച്ചിട്ടില്ല. രണ്ട് സംഘങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 2024 നവംബർ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. മുൻപും സന്തോഷിന് നേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
Five people have been taken into police custody in connection with the Santhosh murder case in Karunagappally. Rajappan and his friend Athul are believed to be directly involved in the murder, while the connection of the other three is being investigated. Police have released the photos of five accused: Athul, Pyari, Hari, Rajappan, and Pankaj (suspected of giving the quotation). The victim, Santhosh, was also an accused in an attempted murder case and was killed at his home.
#KarunagappallyMurder #SanthoshMurderCase #KeralaPolice #Arrest #CrimeNews #Kollam