Court Order | ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ കാസർകോട് സ്വദേശിക്ക് അഞ്ചുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും

 


തളിപ്പറമ്പ്: (www.kvartha.com) പ്രായപൂര്‍ത്തിയെത്താത്തെ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന സംഭവത്തില്‍ യുവാവിന് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കാസർകോട് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വി ജി ബിജുവിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് സി മുജീബ് റഹ്‌മാൻ ശിക്ഷ വിധിച്ചത്.
         
Court Order | ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ കാസർകോട് സ്വദേശിക്ക് അഞ്ചുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും

2017 ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിയാരം പോലീസ് പരിധിയിലെ ഒരു അനാഥാലയത്തില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ഷെഡിന് പുറത്തുവെച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ചു എന്നാണ് കേസ്. അന്നത്തെ തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലാണ് കേസന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പട്ടികവര്‍ഗത്തില്‍ പെട്ട പെണ്‍കുട്ടിയായതിനാല്‍ ബിജുവിന്റെ പേരില്‍ എസ് സി എസ് ടി നിയമപ്രകാരവും കേസെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Keywords: Kerala News, Kannur News, Malayalam News, Crime News, Court Order, Molestation News, Assault News, Kasaragod native was sentenced five years prison and fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia