Shot Dead | ജമ്മു കശ്മീരില്‍ വീടിന് സമീപം വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് മരിച്ചു; 'സ്ഥലംമാറ്റം' ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍

 


ജമ്മു: (www.kvartha.com) ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ കശ്മീരി പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ടയാള്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ കാശ്മീര്‍ ജില്ലയിലെ ചൗധരി ഗുണ്ട് പ്രദേശത്ത് താമസിക്കുന്ന പുരണ്‍ കൃഷന്‍ എന്നയാളാണ് മരിച്ചത്. അദ്ദേഹത്തിന്റെ വീടിന് സമീപമാണ് ആക്രമണം നടന്നത്. തുടര്‍ന്ന് ഷോപിയാന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശം വളയുകയും അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
              
Shot Dead | ജമ്മു കശ്മീരില്‍ വീടിന് സമീപം വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് മരിച്ചു; 'സ്ഥലംമാറ്റം' ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍

അതേസമയം, ജമ്മുവിലെ കശ്മീര്‍ പണ്ഡിറ്റുകള്‍ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയും ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിവിലിയന്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് സ്ഥലം മാറ്റണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഓഫീസ് ഭീരുത്വത്തിന്റെ ക്രൂരമായ പ്രവൃത്തി എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ടിയും ആക്രമണത്തെ അപലപിക്കുകയും ഇരയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റ് 16 ന് ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് കൊല്ലപ്പെടുകയും സഹോദരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords:  Latest-News, National, Top-Headlines, Jammu, Kashmir, Crime, Murder, Shot Dead, Protest, Kashmiri Pandit Shot Dead, Kashmiri Pandit Shot Dead by Militants Near Home in J&K's Shopian; Protesters Demand 'Relocation'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia