Raid | തലസ്ഥാനത്തും ലഹരിവേട്ട; കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടി


● ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി.
● തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
● രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
● എസ്.എഫ്.ഐ ഹോസ്റ്റലിൽ പരിശോധന ആവശ്യപ്പെട്ടിരുന്നു എന്ന് എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം: (KVARTHA) പാളയത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് പിടികൂടി. ഹോസ്റ്റലിലെ 455-ാം നമ്പർ മുറിയിൽ നിന്നാണ് 20 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി വിദ്യാർത്ഥികൾ താമസിക്കുന്ന വലിയ ഹോസ്റ്റലാണിത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. 70-ലധികം മുറികളുള്ള ഹോസ്റ്റലിൽ ഒരു മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. മുറികളിലെ പരിശോധന എക്സൈസ് സംഘം പൂർത്തിയാക്കി. മറ്റൊന്നും കണ്ടെത്താനായില്ല. 12.30-ഓടെ പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങി. ഹോസ്റ്റൽ മുറിയിൽ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടർന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്സൈസ് സംഘം വിദ്യാർത്ഥികളെ കാണിച്ചിരുന്നു. കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.
അതേസമയം, ഹോസ്റ്റലിൽ പരിശോധന നടത്തണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെട്ടിരുന്നുവെന്നും പിടികൂടിയ ആൾക്ക് എസ്.എഫ്.ഐ. ബന്ധമില്ലെന്നും എസ്.എഫ്.ഐ. നേതാക്കൾ പറഞ്ഞു. എസ്.എഫ്.ഐ. ഹോസ്റ്റൽ എന്ന പ്രചാരണം ശരിയല്ലെന്നും ഹോസ്റ്റൽ വിദ്യാർത്ഥിയാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആദർശ് വ്യക്തമാക്കി.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
Excise raid at Kerala University hostel in Thiruvananthapuram resulted in the seizure of 20 grams of cannabis. A Tamil Nadu native was taken into custody. The raid was conducted based on secret information.
#KeralaUniversity #ExciseRaid #CannabisSeizure #Thiruvananthapuram #KeralaNews #DrugRaid