ദമ്പതികളെ കെട്ടിയിട്ട് തടങ്കലിലാക്കിയ പ്രതി നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

 


കേളകം: (www.kvartha.com 13.03.2020) അമ്പായത്തോട്ടില്‍ ദമ്പതികളെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി റോജസ് നാദാപുരം സ്വദേശിയാണ്. ജനുവരി 16 മുതല്‍ 19 വരെയാണ് ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികള്‍ അഞ്ചുപേരുള്ളതായി പരാതിയില്‍ പറയുന്നു. 19-ന് പുലര്‍ച്ചെ സ്ത്രീയുടെ ഭര്‍ത്താവ് ഷെഡില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചു.

അയാള്‍ രക്ഷപ്പെട്ടെന്നു മനസിലാക്കിയതോടെ പ്രതികള്‍ അവിടെനിന്നു മുങ്ങുകയായിരുന്നു. സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈഎസ്പിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേളകം പോലീസ് കേസെടുത്തു. അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ നാലേക്കര്‍ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന് അനുമതിയും നല്‍കി. ജിഷ്‌മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടു ഷെഡുകളിലായി കെട്ടിയിട്ടു. മര്‍ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. തുടര്‍ന്ന് ഷെഡില്‍വെച്ച് ജിഷ്‌മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

ജിഷ്‌മോന്‍ ബംഗളൂരുവിലെത്തി ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു. ജിഷ്‌മോന്റെ പേരില്‍ പാനൂര്‍, തൊട്ടില്‍പ്പാലം, കുറ്റ്യാടി എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ദമ്പതികളെ കെട്ടിയിട്ട് തടങ്കലിലാക്കിയ പ്രതി നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്


Keywords:  Kerala, News, Kannur, Case, Police, Accused, Crime, Kidnap case accused already involved in Many case; said by police
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia