Punishment | '3 സംസ്ഥാനങ്ങളിലായി 30 ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു'; പരമ്പര കൊലയാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ
May 25, 2023, 17:37 IST
ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് സംസ്ഥാനങ്ങളിലായി 30 ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയെന്ന കേസില്‍ രവീന്ദര്‍ കുമാര്‍ (33) എന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. കൊലപാതകം, ബലാത്സംഗം എന്നിവ ഉള്‍പെടെ പരമ്പര കൊലയാളിയായ ഇയാള്‍ ശവരതിയും നടത്തിയതായി പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: 2008 മുതല്‍ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദര്‍ കുമാര്‍ എന്നയാള്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. ഡെല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. 2008ല്‍, 18ആം വയസിലാണ് രവീന്ദര്‍ ഈ ക്രൂരകൃത്യങ്ങള്‍ക്ക് തുടക്കമിടുന്നത്.
ഡെല്‍ഹിയില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദര്‍. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാള്‍ പോണ് സിനിമകള്‍ കണ്ടതിനുശേഷം കുട്ടികളെ തിരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്.
ഉത്തര്‍പ്രദേശിലെ കസ്ഗഞ്ജില്‍ നിന്ന് 2008ല്‍ ഡെല്ഹിയിലേക്കെത്തിയ ആളാണ് രവീന്ദര്‍. തൊഴില്‍ തേടിയായിരുന്നു ഇയാള്‍ ഡെല്‍ഹിയിലെത്തിയത്. ഇവിടെ എത്തിയതിന് പിന്നാലെ മയക്കുമരുന്നിന് അടിമയായ ഇയാള്‍ പോണ് സിനിമകള്‍ക്കും അടിമപ്പെട്ടു. വൈകുന്നേരം മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിക്കടിമപ്പെടുന്ന ഇയാള്‍ തന്റെ മുറിയില്‍ അര്‍ധരാത്രി വരെ കിടന്നുറങ്ങും. അര്‍ധരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിനുശേഷം ഇയാള്‍ കുട്ടികളെ തേടിയിറങ്ങും.
ചേരികളും കെട്ടിട നിര്‍മാണ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇയാള്‍ ഇരയെ തേടുക. ഇങ്ങനെ 40 കിലോമീറ്റര്‍ വരെ ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്. 10 രൂപ നോടുകളും ചോകലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് കൊണ്ടുപോകും. എന്നിട്ടാണ് കൃത്യം നടത്തുക. തന്നെ ഇരകള്‍ തിരിച്ചറിയുമോ എന്ന് ഭയന്നാണ് ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഒരിക്കല്‍ കൃത്യം നടത്തിയ ഇടത്ത് പിന്നീടൊരിക്കലും ഇയാള്‍ പോകുമായിരുന്നില്ല.
ഇയാള്‍ ബലാത്സംഗം ചെയ്തുകൊന്ന കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 6 വയസുകാരിയും ഏറ്റവും പ്രായം കൂടിയ ആള് 12 വയസുകാരിയുമായിരുന്നു. ആറ് വര്‍ഷത്തോളം നീണ്ട കുറ്റകൃത്യങ്ങള്‍ക്കും എട്ടു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ശനിയാഴ്ച ഡെല്‍ഹി കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്.
Keywords: News, National-News, National, Crime, Crime-News, Killed, Molested, Children, Minor Girls, Life Sentenced, Punishment, Court, Killer who walked 40 km in search of kids, molested & killed over 30 children sentenced to life.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.