കൊച്ചി: കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തുന്ന സംഘത്തിന്റെ പ്രാധാനകണ്ണിയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. എട്ടുവര്‍ഷമായി ദുബായിലുള്ള വടക്കാഞ്ചേരി സ്വദേശിനി ലീനയാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഇടനിലക്കാരിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നൂറുകണക്കിന് യുവതികളെയാണ് യുവതി ഗള്‍ഫിലേയ്ക്ക് കടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ലീനയുടെ വടക്കാഞ്ചേരിയിലെ ബന്ധങ്ങളെക്കുറിച്ചും പൊലീസ് വിശദമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
അശ്വതിയെന്ന വ്യാജപേരിലാണ് ലീന ദുബൈയില്‍ അറിയപ്പെടുന്നത്. ചാലക്കുടി സ്വദേശിനിയാണെന്നാണ് ഇവര്‍ ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ മുബീനയില് നിന്നാണ് ലീനയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മുബീനയെ വിദേശത്തെ സെക്സ് റാക്കറ്റിന് വില്ക്കാന് കൂട്ടുനിന്ന ലീനയുടെ ഏജന്റ് പുനലൂര്‍ സ്വദേശിനി ശാന്ത(45)യെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് ലീന സെക്സ് റാക്കറ്റിന്റെ കണ്ണിയായത്. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്മക്കളെ കാണാന്‍ ലീന വ്യാജ പാസ്പോര്‍ട്ടിലാണ് എത്തുന്നതെന്നാണ് വിവരം. വ്യാജപാസ്പോര്‍ട്ട് ഉണ്ടാക്കിയതിന് ലീനയുടെ പേരില്‍ വടക്കാഞ്ചേരി പൊലീസില്‍ കേസുണ്ട്. അറബികളടക്കമുള്ളവരുടെ പിന്തുണ ലീനയ്ക്കുണ്ട്. നാട്ടില്‍ പോലീസിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ലീനയ്ക്ക് സ്വാധീനമുണ്ട്. നാട്ടില്‍ ലക്ഷങ്ങള്‍ കമ്മിഷന് പറ്റുന്ന ഒട്ടേറെ ഏജന്റുമാരുള്ള ലീന ഇവരുമായി കച്ചവടം ഉറപ്പിക്കാന്‍ നാട്ടിലെത്താറുണ്ട്.
പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്താന്‍ ലീനയടക്കമുള്ളവര്ക്ക് വേണ്ട ഒത്താശകള്‍ ചെയ്ത് കൊടുത്ത നെടുമ്പാശേരി വിമാനത്താവളം എമിഗ്രേഷന്‍ എസ്.ഐ രാജുമാത്യുവിനെ അറസ്റ്റ്ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചതായാണ് സൂചന.
key words: Dubai, Dubai sex racket, sex, sex abuse, girls, abductin, nedumbasseri, leena, crimebranch, police, cbi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.