Court Update | 'ചെയ്തത് ഞാനല്ല, മറ്റൊരാള്‍'; ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകക്കേസില്‍ ആരോപണവുമായി അശ്ഫാഖ് ആലം
Oct 27, 2023, 13:15 IST
എറണാകുളം: (KVARTHA) ആലുവയില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം വെള്ളിയാഴ്ച നടക്കും. ഇതിനിടെ കൊലപാതകക്കേസില്‍ കുറ്റം സമ്മതിക്കാതെ പ്രതി അശ്ഫാഖ് ആലം. ഇയാള്‍ക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
പത്താന് ശെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി അശ്ഫാഖ് ആലത്തിന്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പൊലീസ് പ്രതിയാക്കിയെന്നും പ്രതി ആരോപിക്കുന്നു.
പൊലീസ് പറയുന്നത്: അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതിയാണ്. 2018ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. ഡെല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടിതിയില്‍ സമര്‍പിച്ച റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.