Arrested | ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍

 



കൊച്ചി: (www.kvartha.com) നഗരത്തില്‍ ബ്രൗണ്‍ ഷുഗറുമായി അന്യസംസ്ഥാന സ്വദേശിയായ യുവാവ് പിടിയില്‍. അസം സ്വദേശിയായ അബ്ദുര്‍ റഹ്മാനാണ് പിടിയിലായത്. 95 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Arrested | ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍


ആലുവ പെരുമ്പാവൂര്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താന്‍ ആയിരുന്നു ബ്രൗണ്‍ ഷുഗര്‍ എത്തിച്ചതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ  കോടതിയില്‍ ഹാജരാക്കും. 

Keywords:  News,Kerala,State,Kochi,Arrested,Drugs,Assam,Local-News,Crime,sales,Labours,  Kochi: Assam man arrested with brown sugar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia