Arrested | കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍
കൊച്ചി: (www.kvartha.com) തിരുവൈരാണിക്കുളം ഭാഗത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഒരാളെ കൂടി പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. ആലങ്ങാട് പഞ്ചായത് പരിധിയില്‍പെട്ട രജീഷ് (34) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീന്‍ ശാ, മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 29 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിരുവൈരാണിക്കുളം ഭാഗത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തില്‍ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നില്‍. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. എന്നാല്‍ ഈ സമയംഒളിവില്‍ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയത്.
എ എസ് പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐമാരായ റിന്‍സ് എം തോമസ്, ഗ്രീഷ്മ ചന്ദ്രന്‍, പി എം ഷാജി, എ എസ് ഐ ഷിബു മാത്യു, സലിം, എസ് സി പി ഒ അബ്ദുല്‍ മനാഫ്, ടി എസ് അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kochi, News, Kerala, Case, Arrest, Arrested, Crime, Police, Kochi: Kidnapping case; One more arrested.