Attacked | 'ഭാര്യയെത്തി ഭര്‍ത്താവിനെ അന്വേഷിച്ചു; വാക് തര്‍ക്കത്തിനൊടുവില്‍ പങ്കാളിയെ ട്രാന്‍സ് ജെന്‍ഡര്‍ കുത്തി പരുക്കേല്‍പ്പിച്ചു'
Nov 25, 2022, 16:45 IST
കൊച്ചി: (www.kvartha.com) പങ്കാളിയെ ട്രാന്‍സ് ജെന്‍ഡര്‍ കുത്തി പരുക്കേല്‍പ്പിച്ചതായി പൊലീസ്. ആക്രികച്ചവടക്കാരനായ മുരുകേശന് കുത്തേറ്റ സംഭവത്തില്‍ ചെന്നൈ സ്വദേശി രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: നഗരത്തിലെ ഒരു ആശുപത്രിയുടെ പാര്‍കിംഗ് മൈതാനത്തില്‍വച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുറച്ചു നാളുകളായി മുരുകേശനും രേഷ്മയും പങ്കാളികളായി ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ മുരുകേശന്റെ ഭാര്യ ഭര്‍ത്താവിനെ അന്വേഷിച്ച് കൊച്ചിയിലെത്തുകയും ഇരുവരുടെയും ബന്ധം ചോദ്യം ചെയ്യുകയുമായിരുന്നു.
പിന്നാലെ മുരുകേശനും രേഷ്മയും തമ്മില്‍ വാക് തര്‍ക്കത്തിലായി. തുടര്‍ന്ന് രേഷ്മ തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാളെ കുത്തുകയുമായിരുന്നു. നിലവില്‍ രേഷ്മ നോര്‍ത് പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലാണുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Police,Custody,Crime,attack,Injured, Kochi: Transgender attacked man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.