Attacked | കൊച്ചി നഗരത്തില്‍ നടുറോഡില്‍വച്ച് യുവതിക്ക് വെട്ടേറ്റു; അക്രമി ബൈകില്‍ രക്ഷപ്പെട്ടു
Dec 3, 2022, 16:02 IST
കൊച്ചി: (www.kvartha.com) പട്ടാപ്പകല്‍ നഗരത്തിലെ നടുറോഡില്‍വച്ച് യുവതിക്ക് വെട്ടേറ്റു. ഇതര സംസ്ഥാനക്കാരിയായ യുവതിക്കാണ് വെട്ടേറ്റത്. പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മുന്‍ കാമുകന്‍ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നുവെന്നാണ് വിവരം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: ബംഗാള്‍ സ്വദേശിനി സന്ധ്യയെ കാമുകനായിരുന്ന ഇതര സംസ്ഥാനക്കാരന്‍ ഫറൂഖാണ് വെട്ടിയത്. കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് ബൈകില്‍ രക്ഷപെട്ട പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സന്ധ്യയും സുഹൃത്തും ആസാദ് റോഡിലൂടെ നടന്നു വരുമ്പോള്‍ ബൈകിലെത്തിയ ഫറൂഖ് യുവതിയുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി എടുത്തു വീശി. കൂടെയുണ്ടായിരുന്ന യുവതി തടഞ്ഞതിനാല്‍ വെട്ടേറ്റില്ല.
വീണ്ടും നടത്തിയ ആക്രമണത്തിലാണ് സന്ധ്യയുടെ കൈക്ക് വെട്ടേറ്റത്. ഇരുവരുടെയും പ്രണയ ബന്ധത്തിനിടയിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Keywords: News,Kerala,State,Kochi,attack,Assault,Crime,Police,Local-News,Love, Kochi: Woman attacked by youth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.