Arrested | കൊച്ചിയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്; കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍

 



കൊച്ചി: (www.kvartha.com) കലൂരില്‍ ലേസര്‍ സംഗീത നിശയ്ക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി  മുഹമ്മദ് ഹസന്‍ പിടിയിലായതായി പൊലീസ്. കാസര്‍കോട് സ്വദേശിയായ യുവാവിനെ കാസര്‍കോട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ ഒളിത്താവളം കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതി അഭിഷേക് അറസ്റ്റിലായിരുന്നു.

ബുധനാഴ്ച രാത്രിയോടെ പിടികൂടിയ മുഹമ്മദ് ഹസനെ രാവിലെ കൊച്ചിയില്‍ എത്തിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പ്രതിയെ ചോദ്യം ചെയ്ത്, അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.  

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  ഞായറാഴ്ച പുലര്‍ചെയാണ് കലൂരില്‍ പള്ളുരുത്തി സ്വദേശി രാജേഷ് കൊല്ലപ്പെട്ടത്. ഒളിവില്‍ കഴിയുകയായിരുന്ന കാസര്‍കോട് സ്വദേശി മുഹമ്മദാണ് രാജേഷിനെ കുത്തി കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെ പ്രതി മുഹമ്മദും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അഭിഷേക് ജോണും പെണ്‍കുട്ടിയെ ശല്യം ചെയ്തു.  ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി നഗരത്തില്‍ ഭക്ഷണ വിതരണ ശൃംഖലയിലെ ജോലിക്കാരാണ് പ്രതികള്‍.

Arrested | കൊച്ചിയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്; കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍


ആലുവയില്‍ ഒരേ കെട്ടിടത്തിലാണ് മുഹമ്മദും അഭിഷേകും താമസിച്ചിരുന്നത്. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം ആലുവയിലെ താമസസ്ഥലത്ത് എത്തിയ ഇരുവരും വഴിപിരിഞ്ഞു. തിരുവനന്തപുരം വഴി സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് എറണാകുളത്തുനിന്ന് അഭിഷേക് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം മുഹമ്മദ് മൈസൂറിലേക്കാണ് ആദ്യം മുങ്ങിയത്. 

ഇരുവരും ക്രിമിനല്‍ കേസുകളില്‍  പ്രതികളാണ്. പിടിയിലായ അഭിഷേകിനെതിരെ മോഷണത്തിന് കേസുണ്ട്. ഒരു വര്‍ഷം മുന്‍പ് കൊച്ചിയില്‍ ജോലി ചെയ്തിട്ടുള്ള അഭിഷേക് ഒരു മാസം മുമ്പാണ് വീണ്ടും എത്തിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയെയും പൊലീസ് പിടികൂടിയിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Kochi,Case,Murder,Police,Accused,Arrest,Arrested,Local-News,Crime, Kochi: Youth arrested in murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia