Arrested | 'പെണ്‍കുഞ്ഞിനെ 4 ലക്ഷം രൂപയ്ക്ക് വിറ്റു'; അമ്മ ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍
Aug 1, 2023, 18:36 IST
കൊല്‍കത: (www.kvartha.com) ഒരുമാസം പെണ്‍കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന സംഭവത്തിന് പിന്നാലെ അമ്മ ഉള്‍പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍കതയിലെ രൂപാലി മോണ്ഡല്‍ എന്ന യുവതിയും കുഞ്ഞിനെ വാങ്ങിയ സ്ത്രീയും ഉള്‍പെടെയുള്ള നാല് പേരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ആദ്യം പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തൃപ്തികരമായ മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് അമ്മ കുറ്റം സമ്മതിച്ചു. ഇതോടെയാണ് രൂപാലിയ്‌ക്കൊപ്പം രൂപ ദാസ്, സ്വപ്ന സര്‍ദാര്‍ എന്നിവരെക്കൂടി പൊലീസ് പിടികൂടിയത്.
മൂന്ന് പേരെ ചോദ്യം ചെയ്തതിലൂടെ പൊലീസ് കുഞ്ഞിനെ വാങ്ങിയത് മിഡ്‌നാപൂര്‍ സ്വദേശിനി കല്യാണി ഗുഹ എന്ന സ്ത്രീ ആണെന്ന് മനസിലാക്കി. തുടര്‍ന്ന് ഇവരുടെ മുറിയില്‍ നിന്ന് കുഞ്ഞിനെ പൊലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുഞ്ഞുണ്ടാവാത്തതിനാല്‍ കല്യാണി ഗുഹ നിരാശയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പണം നല്‍കി കുഞ്ഞിനെ വാങ്ങിയത്.
Keywords: Kolkata, News, National, Baby, Crime, Mother, Arrest, Arrested, Kolkata: Woman sells 21-day-old baby for Rs 4 lakh, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.