Man Arrested | 4 മാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍
Jul 17, 2022, 10:22 IST
കൊല്ലം: (www.kvartha.com) നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. കടയ്ക്കലിലാണ് പരിസരവാസികളെ നടുക്കിയ സംഭവം അരങ്ങേറിയത്. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കശുവണ്ടി ഫാക്ടറിയിലേക്ക് സ്‌കൂട്ടറില്‍ ജോലിക്ക് പോയ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ പ്രതിയെ തടഞ്ഞു വച്ചാണ് പൊലീസിന് കൈമാറിയത്.
രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഉപദ്രവം സഹിക്കാനാകാതെ പ്രതിയുടെ ഭാര്യ നേരത്തേ വീട് വിട്ടിറങ്ങിയിരുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.