മാനസ കൊലപാതക കേസ്: തോക്ക് കൈമാറിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

 



കൊച്ചി: (www.kvartha.com 11.08.2021) ബി ഡി എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഹാര്‍ സ്വദേശിയായ സോനു കുമാര്‍ മോദി, ഇടനിലക്കാരനായ ബര്‍സാദ് സ്വദേശി മനീഷ് കുമാര്‍ വർമ എന്നിവരെയാണ് കോതമംഗലം കോടതി ബുധനാഴ്ച എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 

മാനസ കൊലപാതക കേസ്: തോക്ക് കൈമാറിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


രഖിലിന് തോക്ക് കൈമാറിയെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രഖിലിന്റെ സുഹൃത്തുക്കളില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുക. 

അതേസമയം, രഖില്‍ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തോക്കിലെ വിരലടയാളം രഖിലിന്റേതു തന്നെയാണെന്ന് തെളിയിക്കാനുള്ള 'ഹാന്‍ഡ് വാഷ്' പരിശോധനയ്ക്കാണ് അയച്ചത്.

കേസില്‍ രഖിലിന്റെ സുഹൃത്ത് ആദിത്യനെ അടക്കം കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കൂടാതെ പ്രതികള്‍ കൂടുതല്‍ തോക്കുകള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസ വെടിയേറ്റ് മരിച്ചത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു. ബെംഗളൂറുവില്‍ എം ബി എ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖില്‍.

Keywords:  News, Kerala, State, Kochi, Case, Murder Case, Accused, Custody, Police, Crime, Kothamangalam Manasa murder case; Accused remanded in police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia