Arrested | ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: യുവതിയടക്കം 2 പേര് അറസ്റ്റില്‍
കോട്ടയം: (www.kvartha.com) വൈക്കം മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളില്‍ യുവാവും യുവതിയും അറസ്റ്റില്‍. കായംകുളം പൊലീസ് സ്റ്റേഷന് പരിധിയില്‍പെട്ട അന്‍വര്‍ ഷായും (23) സരിത(22)യുമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 24നാണ് കേസിനാസ്പദമായ സംഭവം. വൈക്കം പൊലീസ് സ്റ്റേഷന് പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ചാണ് പണം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കള്‍ എത്തിയ ബൈകിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kottayam, News, Kerala, Arrest, Arrested, Police, CCTV, Robbery, Crime, Kottayam: Man and woman arrested for robbery case.