Two Held | വണ്ടിയില്‍നിന്ന് ഇറങ്ങാനുള്ള സ്ഥലത്തേച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് അടിപിടിയില്‍; മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു; ഓടോ റിക്ഷ ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍
Oct 25, 2023, 15:21 IST
കോട്ടയം: (KVARTHA) മര്‍ദനത്തില്‍ പരുക്കേറ്റ് കോട്ടയം മെഡികല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടോ റിക്ഷ ഡ്രൈവറും സുഹൃത്തുമാണ് അറസ്റ്റിലായത്. വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ പരുക്കേറ്റായിരുന്നു പള്ളിക്കത്തോട് സ്വദേശിയായ സുധീപ് എബ്രഹാമി(55)ന്റെ മരണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വാഴൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ അനീഷ്, പ്രസീദ് എന്നിവരില്നിന്നുമേറ്റ മര്‍ദനമാണ് സുധീപ് എബ്രഹാമിന്റെ മരണകാരണം. അനീഷ് ഓടിച്ചിരുന്ന ഓടോറിക്ഷയില്‍ സുധീപ് എബ്രഹാം വീട്ടില്‍ പോകുന്നതിനുവേണ്ടി കയറി. എന്നാല്‍ വീട്ടിലേക്ക് പോകാതെ അനീഷിന്റെ വീടിന് സമീപമുള്ള റോഡില്‍ ഓടോറിക്ഷ നിര്‍ത്തി. തന്നെ വീട്ടിലേക്ക് കൊണ്ടു പോകണം എന്ന് സുധീപ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക് തര്‍ക്കമായി.
എന്നാല്‍ വീട്ടില്‍ കൊണ്ടുപോയി വിട്ടില്ലെങ്കില്‍ കയറിയ സ്ഥലത്ത് തിരികെ കൊണ്ടാക്കണമെന്ന് സുധീപ് നിലപാടെടുത്തു. ഇതോടെ അനീഷും ഒപ്പമുണ്ടായിരുന്ന പ്രസീദും സുധീപിനെ ഓടോറിക്ഷയില്‍ കയറ്റി സമീപത്തെ ഷാപിന് സമീപം എത്തിച്ച് മര്‍ദിക്കുകയായിരുന്നു.
മരംവെട്ട് ജോലി കൂടി ചെയ്തിരുന്ന അനീഷ് തന്റെ ഓടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലവാങ്ക് ഉപയോഗിച്ച് സുധീപിനെ അടിക്കുകയും നിലത്ത് വീണ സുധീപിന്റെ നെഞ്ചിന് ചവിട്ടുകയുമായിരുന്നു. മര്‍ദനത്തിന്റെ ആഘാതത്തില്‍ സുധീപിന്റെ ഇരുവശങ്ങളിലായി ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്ത സ്രാവം സംഭവിക്കുകയായിരുന്നു. പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. അക്രമത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.