Bomb Attack | പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
Oct 16, 2022, 09:28 IST
കോഴിക്കോട്: (www.kvartha.com) ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ചെ 12.40 മണിയോടെ പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയില്‍ ശ്രീനിവാസന്‍ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണം. വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഈ സ്ഥലത്ത് രണ്ട് പേര്‍ തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നു. ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Keywords: Kozhikode, News, Kerala, attack, Bomb, BJP, House, Crime, Police, Kozhikode: Bomb attack on BJP worker's house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.