Lookout Notice | പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസ്: സസ്‌പെന്‍ഷന് പിന്നാലെ ആരോപണവിധേയനായ പൊലീസുകാരന്റെ ലുക് ഔട് നോടീസ് പുറത്തുവിടാന്‍ തീരുമാനം

 



കോഴിക്കോട്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ പൊലീസുകാരന്റെ ലുക് ഔട് നോടീസ് പുറത്തുവിടാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വീട്ടില്‍ അതിക്രമിച്ച് കയറി മക്കളെ ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയിലാണ് സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെ നടപടി.  

പെണ്‍കുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മര്‍ദനത്തിനും ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. 12 ഉം 13 ഉം വയസുള്ള കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

Lookout Notice | പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസ്: സസ്‌പെന്‍ഷന് പിന്നാലെ ആരോപണവിധേയനായ പൊലീസുകാരന്റെ ലുക് ഔട് നോടീസ് പുറത്തുവിടാന്‍ തീരുമാനം


ഇതിന് പിന്നാലെ കഴിഞ്ഞ മാസം 13 മുതല്‍ മെഡികല്‍ ലീവ് എടുത്ത് ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. വകുപ്പ് തല അന്വേഷണം നടത്തിയ വടകര റൂറല്‍ എസ് പി, ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് താമരശേരി ഡിവൈഎസ്പിക്ക് നല്‍കിയ പരാതി കോഴിക്കോട് കൂരാച്ചുണ്ട് പൊലീസിന് കൈമാറുകയായിരുന്നു.

Keywords: News,Kerala,State,Police men,Police,police-station,Top-Headlines,Trending,Crime, Complaint,Case,Molestation,Suspension, Kozhikode: Investigation team to issue police officer's lookout notice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia