Attacked | കുടുംബവഴക്ക് കലാശിച്ചത് അക്രമത്തില്‍; 'കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരുക്കേല്‍പ്പിച്ച് മധ്യവയസ്കന്'
Oct 2, 2023, 12:53 IST
കോഴിക്കോട്: (KVARTHA) കോടഞ്ചേരിയില്‍ കുടുംബവഴക്ക് കലാശിച്ചത് അക്രമത്തില്‍. ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കന് വെട്ടിപരുക്കേല്പ്പിച്ചതായി പരാതി. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പൊലീസ് പറയുന്നത്: തിങ്കളാഴ്ച (02.10.2023) രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) ആണ് വെട്ടിയത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രേദശവാസികള്‍ പറഞ്ഞു.
ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. പരുക്കു ഗുരുതരമായതിനാല്‍ ഇരുവരെയും താമരശ്ശേരി ഗവ. താലൂക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുവര്‍ഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ആക്രമണം നടത്തിയശേഷം ഷിബു സംഭവസ്ഥലത്തുനിന്നും കടന്നു കളഞ്ഞു. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. ഒളിവില്‍ പോയ ഷിബുവിനായി തിരച്ചില്‍ നടക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.