Arrested | തൃശൂരിനും കോഴിക്കോടിനും ഇടയില്‍ ട്രെയിനില്‍ യാത്ര ചെയ്യവെ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
Oct 19, 2023, 17:29 IST
കോഴിക്കോട്: (KVARTHA) ട്രെയിനില്‍ യുവതിക്ക് നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വയനാട്ടുകാരനായ സന്ദീപ് ആണ് അറസ്റ്റിലായത്. തൃശൂരിനും കോഴിക്കോടിനും ഇടയില്‍ വച്ച് വ്യാഴാഴ്ച (19.10.2023) പുലര്‍ചെ കണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെയാണ് യുവതി പൊലീസിന് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് റെയില്‍വെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ വച്ചാണ് സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kozhikode, Misbehave, Woman, Train, Arrested, Crime, News, Kerala, Kozhikode: Misbehave against woman; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.