Robbery | വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച; ഒരു ലക്ഷം രൂപയുടെ നഷ്ടം
Apr 30, 2023, 10:57 IST
കോഴിക്കോട്: (www.kvartha.com) വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച നടന്നതായി പരാതി. സ്വര്‍ണ കിരീടം, മാല, സുബ്രഹ്‌മണ്യന്റെ വേല്‍, 10000 രൂപ ഉള്‍പെടെയാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പൊലീസ് പറയുന്നത്: പൂജ കഴിഞ്ഞ് പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചതായിരുന്നു. അതുപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. ഒരു ഭണ്ഡാരം പൊളിച്ച് ഇതിലെ പണവും മോഷ്ടിക്കുകയും മറ്റൊരു ഭണ്ഡാരം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണുള്ളത്.
അടുത്ത കാലത്തായി ഏറെ നവീകരണ പ്രവൃത്തികള്‍ നടത്തി വരുന്നതിനിടയിലാണ് സംഭവം. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.
Keywords: Kozhikode, News, Kerala, Temple, Vadakara, Kottapally, Subrahmanya Temple, Police, Crime, Kozhikode: Robbery at Vadakara Kottapally Subrahmanya Temple, Kozhikode News Today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.