Couple Arrested | 'ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെ ആവശ്യക്കാരില്‍ നിന്നും ഈടാക്കി'; കൊല്ലത്ത് 15 കാരിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി പോണ്‍ സൈറ്റുകളിലിട്ടെന്ന പരാതിയില്‍ ദമ്പതികള്‍ പിടിയില്‍
Jul 29, 2023, 18:03 IST
കൊല്ലം: (www.kvartha.com) കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റുകളിലിട്ടെന്ന പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത് പരിധിയിലെ വിഷ്ണു, ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരാണ് 15 കാരിയുടെ പരാതിയില്‍ പിടിയിലായത്.
സംഭവത്തെ കുറിച്ച് കുളത്തൂപ്പുഴ പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണു, ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭാര്യയുടെ സഹായത്തോടെ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
ഒരു ചിത്രത്തിന് 50 രൂപമുതല്‍ 500 രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കി. ആവശ്യക്കാരില്‍ നിന്നായി മുന്‍കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യം മുതലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.
ഇന്‍സ്‌പെക്ടര്‍ ബി അനീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബാലസുബ്രമണ്യന്‍, എസ്‌ഐ ശാജഹാന്‍, എഎസ്‌ഐ വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ്, അജിന എന്നിവരുള്‍പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം.
Keywords: News, Kerala, Kerala-News, Crime, Crime-News, Kulathupuzha, Couples Arrested, Molestation, Minor Girl, Kulathupuzha: Couples Arrested for molesting minor girl and selling images.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.