അനുവാദമില്ലാതെ സ്വന്തം പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പിനെ ചോദ്യം ചെയ്തു; ഭൂവുടമയെ മണ്ണുമാഫിയകള്‍ ജെസിബി കൊണ്ട് ഇടിച്ചു കൊന്നു

 


കാട്ടാക്കട : (www.kvartha.com 24.01.2020) സ്വന്തം പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പിനെ ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാഫിയകള്‍ ജെസിബി കൊണ്ട് ഇടിച്ചു കൊന്നു. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

അമ്പലത്തുംകാല കാഞ്ഞിരംവിള വീട്ടില്‍ സംഗീത് ആണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ചോദ്യം ചെയ്യുകയും തടയുകയും ചെയ്തപ്പോഴാണ് മണ്ണു മാഫിയയുടെ ആക്രമണം.

അനുവാദമില്ലാതെ സ്വന്തം പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പിനെ ചോദ്യം ചെയ്തു; ഭൂവുടമയെ മണ്ണുമാഫിയകള്‍ ജെസിബി കൊണ്ട് ഇടിച്ചു കൊന്നു

കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാര ആവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു മണ്ണ് മാഫിയകള്‍ മണ്ണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് ടിപ്പറും, ജെ സി ബി യുമായി എത്തിയ സംഘം അനുവാദമില്ലാതെ മണ്ണ് എടുക്കുകയായിരുന്നു. ഇതുകണ്ട സംഗീതിന്റ ഭാര്യ ഫോണില്‍ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അനുവാദമില്ലാതെ സ്വന്തം പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പിനെ ചോദ്യം ചെയ്തു; ഭൂവുടമയെ മണ്ണുമാഫിയകള്‍ ജെസിബി കൊണ്ട് ഇടിച്ചു കൊന്നു

പരിക്കേറ്റ സംഗീതിനെ ഉടന്‍തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇയാളുടെ വാരിയെല്ല് ആക്രമണത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു.

കുറച്ചു ദിവസത്തിന് മുമ്പ് കീഴാറ്റൂര്‍ പാലത്തിന്റെ നിര്‍മാണത്തിന് പിഡബ്ല്യുഡിയും, ചെടി വിത്തുകള്‍ മുളപ്പിക്കാന്‍ വനംവകുപ്പും സംഗീതിന്റെ പുരയിടത്തിനു സമീപത്തുനിന്ന് മണ്ണെടുത്തിരുന്നു. ഇവരായിരിക്കും മണ്ണെടുക്കാന്‍ വന്നതെന്നായിരുന്നു വീട്ടുകാര്‍ ആദ്യം ധരിച്ചിരുന്നത്. ചെമ്പകോട് സ്വദേശിയുടേതാണ് മണ്ണെടുക്കാന്‍ എത്തിച്ച വാഹനങ്ങള്‍.

പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. ജെ സി ബി ഓടിച്ചിരുന്നത് സജുവാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Land owner dies after being hit by JCB bucket in Kattakkada, Local-News, News, Police, Case, Crime, Criminal Case, Attack, Sangeeth, JCB, Phone Call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia