Arrest | ഷാറുഖ് ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം; ഛത്തീസ്ഗഡില്‍ അഭിഭാഷകന്‍ അറസ്റ്റില്‍
● ഫൈസന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്.
● കൂടുതല്‍ ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ടുവരും.
● ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലാണ് ഭീഷണി എത്തിയത്.
മുംബൈ: (KVARTHA) നടന്‍ സല്‍മാന്‍ ഖാന് (Salman Khan) നേരെയുള്ള ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി പരമ്പരയ്ക്ക് പിന്നാലെ, നടന്‍ ഷാറുഖ് ഖാനെ (Shah Rukh Khan) വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡില്‍നിന്നുള്ള അഭിഭാഷകനായ ഫൈസന്‍ ഖാന്‍ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ ഫോണ്‍ മോഷണം പോയെന്നും മറ്റാരോ ആണ് ഫോണില്‍നിന്ന് വിളിച്ചതെന്നുമാണ് അഭിഭാഷകന്റെ വാദം. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞ നവംബര്‍ ഏഴിന് ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷംരൂപ നല്‍കിയില്ലെങ്കില്‍ ഷാറുഖിനെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നാലെ, പൊലീസ് സംഘം ഷാറുഖിന്റെ വസതി സന്ദര്‍ശിക്കുകയും നടന് സുരക്ഷ കൂട്ടുകയും ചെയ്തിരുന്നു.
തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി കാട്ടി നവംബര്‍ രണ്ടിന് ഫൈസന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് കൈമാറി.
#ShahRukhKhan #threat #arrest #Bollywood #Mumbai #India #crime #LawrenceBishnoi