* ഓദ്രെ ഡിമെല്ലോ
ആമുഖം:
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രധാന ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു നിയമം 2012 നവംബര്‍ 14 ന് പ്രാബല്യത്തില്‍ വന്നു. ജഛടഇഛഎന്ന ചുരുക്കപ്പേരിലാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് എന്ന നിയമം അറിയപ്പെടുന്നത്.
ഈ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇവയാണ്:
ലൈംഗിക ചൂഷണത്തില്‍ നിന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുക.
പ്രോത്സാഹിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ ഉള്ള ലൈംഗിക പ്രവൃത്തികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ വേശ്യാവൃത്തി, അശ്ലീല ചിത്രങ്ങള്‍ എന്നിവയ്ക്കായി ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ ലൈംഗിക അതിക്രമം ഉണ്ടായാല്‍ കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും, അതായത് കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, തെളിവ് ശേഖരണം, അന്വേഷണം, വിചാരണ, എന്നിവയിലെല്ലാം കുട്ടിയുടെ താല്പര്യങ്ങള് പരിരക്ഷിക്കപ്പെടും.
സൂക്ഷ്മബോധത്തോടും, വേഗതയാര്‍ന്നതുമായ വിചാരണ ഉറപ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കും.
ലൈംഗിക അതിക്രമത്തിന് വിധേയമാകുന്ന 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ലിംഗഭേദം കൂടാതെ തുല്യ പരിരക്ഷ ലഭിക്കാന്‍ തക്കവിധത്തിലുള്ള മാറ്റമാണ് നിയമത്തില്‍ വരുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്ന ബലാത്സംഗത്തിനും അതീതമായി ലൈംഗിക അതിക്രമത്തിന്റെ നിര്‍വ്വചനം വിപുലീകരിച്ചു. അന്വേഷണത്തിന്റെയും വിചാരണയുടേയും ഘട്ടങ്ങളില്‍ കുട്ടിയെ സംരക്ഷിക്കുന്നതിന് നടപടി ക്രമങ്ങളിലെ നിരവധി സുരക്ഷാ മുന്‍കരുതലുകളും, കുറ്റവാളിക്ക് കടുത്ത ശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
പക്ഷേ ഈ നിയമഭേദഗതിക്ക് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാത്തതു മൂലം കുട്ടികള്‍ക്കെതിരായ പല ലൈംഗിക അതിക്രമ കേസുകളിലും നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളാണ് പോലീസ് ഉപയോഗിച്ച് വന്നത്. എന്നാല്‍ 2013 ജനുവരിയില്‍ ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അതിക്രൂരമായ പീഢനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുകയും, പിന്നീട് ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങള്ക്കുംശേഷം ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ പര്യാപ്തമായ നിയമം നമുക്കുണ്ടോ എന്ന ചോദ്യം അന്താരാഷ്ട്രതലത്തില്‍ വരെ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലും ഇത് ചര്‍ച്ചാവിഷയമായി. ഇതേ തുടര്‍ന്ന് ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പുതിയ ഒരു നിയമം കൊണ്ടു വരുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ സമര്പ്പിക്കാന്അന്തരിച്ച ജസ്റ്റിസ് ബി.എസ്.വര്‍മ്മയുടെ നേതൃത്വത്തിലുള്ള ഒരു സമിതിക്ക് കേന്ദ്ര ഗവണ്മെന്റ് രൂപം നല്കി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരം ഒരു കരട് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അധികം താമസിയാതെ 2013 ഏപ്രില്‍ 3 ന് ഭേദഗതി ചെയ്യപ്പെട്ട നിയമം നിലവില്‍ വന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയുടെ ബന്ധപ്പെട്ട വകുപ്പുകളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പാസ്സാക്കിയത്. ഈ ഭേദഗതികളോടെ, ലൈംഗിക അതിക്രമത്തിന്റെ നിര്‍വ്വചനവും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കേണ്ട നടപടി ക്രമങ്ങളും ഏറെക്കുറെ ഒരുപോലെയായി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ആണ്-പെണ് ഭേദമെന്യേ നിഷ്പക്ഷമാണ്. പുതിയ നിയമത്തില്‍ ബലാല്‍സംഗമെന്ന പദം ഉപയോഗിച്ചിട്ടില്ല. അതിനുപകരം, ലൈംഗികാതിക്രമം എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ നിര്‍വ്വചനത്തില്‍ എല്ലാതരത്തിലുമുള്ള ലൈംഗികാതിക്രമങ്ങളും ഉള്‍പ്പെടുന്നു. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുള്ള വ്യക്തിക്ക് സാരമായ പരിക്കുണ്ടായാല്‍ അത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നു. കുറ്റകൃത്യങ്ങളെ ഇനം തിരിച്ച് ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. പുതിയ നിയമത്തില്‍ കുറ്റകൃത്യങ്ങള്‍, ജാമ്യമില്ലാത്തതും, വിചാരണ സെഷന്‍സ് കോടതിയില്‍ നടത്തേണ്ടതുമാണ്.
സെക്ഷന്‍ 354: ബോധപൂര്‍വ്വം കയ്യേറ്റം ചെയ്യുന്നതിനുള്ള അതിക്രമമോ, കുറ്റകൃത്യശ്രമമോ.
ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ തേജോവധം ചെയ്യുന്നതിനായി അതിക്രമിക്കുകയോ കുറ്റകൃത്യസംഘത്തെ നിയോഗിക്കുകയോ ചെയ്താല്‍
സെക്ഷന്‍ 354 എ: ലൈംഗിക പീഡനം
സ്ത്രീയുടെ താല്പര്യത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തിന് മുതിരുകയോ ആവശ്യപ്പെടുകയോ ഒരു സ്ത്രീയെ ഹനിക്കുംവിധം അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ലൈംഗിക ചുവയുള്ള അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്താല്‍.
സെക്ഷന്‍ 354 ബി : ബോധപൂര്‍വ്വമുള്ള അതിക്രമമോ കുറ്റകൃത്യമോ:
ഒരു വ്യക്തി ഒരു സ്ത്രീയെ ബോധപൂര്‍വ്വം വിവസ്ത്രനാക്കുന്നതിനായി അതിക്രമിക്കുകയോ കുറ്റകൃത്യത്തിന് മുതിരുകയോ ചെയ്താല്‍.
സെക്ഷന്‍ 354സി: ഒളിഞ്ഞുനോട്ടം
ഒരു സ്ത്രീയുടെ സ്വകാര്യതകള്‍ ഒളിഞ്ഞു നോക്കുകയോ ദൃശ്യം പകര്‍ത്തുകയോ, പകര്‍ത്തിയ ദൃശ്യം പ്രചരിപ്പിക്കുകയോ ചെയ്താല്‍
സെക്ഷന്‍ 354 ഡി: പിന്തുടരല്
ഒരു സ്ത്രീക്ക് ഇഷ്ടമില്ലാത്ത വിധം അവളെ പിന്തുടരുകയോ ബന്ധപ്പെടുകയോ ചെയ്താല്‍.
സെക്ഷന്‍ 509: ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ഹനിക്കുംവിധമുള്ള വാക്പ്രയോഗമോ അംഗവിക്ഷേപമോ ചെയ്തികളോ:
ഒരു വ്യക്തി സ്ത്രീകള്‍ക്കുനേരെ മോശം പരാമര്‍ശം നടത്തുകയോ, ശബ്ദം പുറപ്പെടുവിക്കുകയാ ആംഗ്യമോ കാണിക്കുകയോ സ്വകാര്യതയെ ഹനിക്കുംവിധമുള്ള പരാമര്‍ശം നടത്തുകയോ ഉണ്ടായാല്‍.
ഇവയെല്ലാം തന്നെ അത്രക്ക് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളും പ്രദേശത്തുള്ള മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിലോ, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ളാസ്സിലോ വിചാരണ നടത്താവുന്നതുമാണ്. ഇവയില്‍ ചിലത് ജാമ്യം ലഭിക്കാവുന്നവയും ചിലത് ജാമ്യം ലഭിക്കാത്തവയുമാണ്.
സുരക്ഷാ നടപടി ക്രമങ്ങള്‍
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുതല്‍ വിചാരണ തീരുംവരെ ഇരകളെയോ അതിജീവിച്ചവരെയോ സംരക്ഷിക്കുന്നതിന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗീകാക്രമങ്ങള്ക്കെതിരായ നിലവിലുള്ള നിയമത്തില്‍ നിരവധി സുരക്ഷാ നടപടികാര്യക്രമങ്ങള് നിലവില്‍ ഉണ്ട്. അവയില്‍ ചിലത് താഴെ പറയുന്നു.
പോലീസ് സ്റ്റേഷനുകളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇരകള്‍ പൊലീസ് സ്റ്റേഷനുകളില്‍ വരണമെന്നില്ല. പരാതിക്കാരന്റെ ബന്ധുക്കള്‍ക്കോ, സുഹൃത്തിനോ പ്രാഥമിക വിവരങ്ങള്‍ പോലീസിന് നല്‍കാവുന്നതാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഴുതി പകര്‍ത്തപ്പെടുകയും പരാതിക്കാരന് വായിച്ചു കേള്‍പ്പിക്കുകയും ഒരു കോപ്പി സൗജന്യമായി പരാതിക്കാരന് നല്‍കേണ്ടതുമാണ്.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പകര്ത്തപ്പെടുന്നതിലുണ്ടാകുന്ന വീഴ്ച ബോധപൂര്‍വ്വമായ കുറ്റകൃത്യമാണ്.
ഇരകളുടെ മൊഴി പകര്‍ത്തപ്പെടുമ്പോള്‍
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള വിശദമായ മൊഴി പൊലിസ് ഇരയില്‍ നിന്നുംഎടുക്കപ്പെടേണ്ടതാണ്. ലളിതമായ ഭാഷയിലാണ് ഇവ പകര്‍ത്തി എഴുതേണ്ടത്. ഇരകളുടെ വ്യക്തിവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കോ, പൊതുജനങ്ങള്‍ക്കോ പൊലീസ് കൈമാറരുത്. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളെയോ കുട്ടികളെയോ രാത്രി മുഴുവന്‍ തങ്ങാന്‍ അനുവദിക്കരുത്.
ഇരകള്‍ക്ക് പരിഭാഷകന് ആവശ്യമാണെങ്കില്‍ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം.
വിവരം ലഭിച്ച് 24 മണിക്കൂറിനകം ഇരകളെ അടുത്തുള്ള ആശുപത്രികളില്‍ വൈദ്യ പരിശോധനയ്ക്കും പരിചരണത്തിനുമായി എത്തിക്കേണ്ടതാണ്.
ഇരകള്‍ക്ക് എന്തെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നിറവേറ്റണ്ടതാണ്.
ഇരകള്‍ കുട്ടികളാണെങ്കില്‍
കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തോ, അവര്‍ക്ക് സുരക്ഷിതം എന്ന് തോന്നുന്ന സ്ഥലത്തു നിന്നോ തന്നെ ആകണം മൊഴി രേഖപ്പെടുത്തേണ്ടത്.
സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം മൊഴി രേഖപ്പെടുത്തേണ്ടത്. വനിതാ ഉദ്യോഗസ്ഥയാണ് അഭികാമ്യം.
പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമിലായിരിക്കണമെന്നില്ല.
കുട്ടികള്‍ കുറ്റകൃത്യം ചെയ്തവരുമായി ഏതെങ്കിലും വിധത്തില്‍ തമ്മില്‍ കാണുന്ന സാഹചര്യം ഉണ്ടാകരുത്.
കുട്ടികള്‍ക്ക് വിശ്വസ്തനായ ഒരാളുടെ സാന്നിധ്യം നല്ലതാണ്.
മാനസികമോ ശാരീരികമോ (താല്ക്കാലികമോ സ്ഥിരമോ) ആയി അംഗപരിമിതരായ കുട്ടിക്ക് ഒരു പ്രത്യേക അധ്യാപകന്റെയോ വിദഗ്ദ്ധന്റെയോ സേവനം ഏര്‍പ്പെടുത്തേണ്ടതാണ്.
സാധ്യമാവുമെങ്കില്‍ കുട്ടിയുടെ മൊഴി ഓഡിയോ, വീഡിയോ ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യേണ്ടതാണ്.
ആവശ്യമെങ്കില്‍ കുട്ടിയെ അടുത്തുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കാനും പൊലീസ് ശ്രദ്ധിക്കണം.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമകേസുകള്‍ പൊലീസ് 24 മണിക്കൂറിനകം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ പ്രത്യേക കോടതിയെയോ അറിയിക്കേണ്ടതാണ്.
മെഡിക്കല്‍, ഫോറന്‍സിക് പരിശോധനയുടെയും വൈദ്യ പരിശോധനയുടെയും സമയത്ത് അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വിശ്വാസമുള്ള ഒരാളെ കൂടെ നിര്‍ത്താവുന്നതാണ്.
ഇര വനിതയാണെങ്കില്‍ വനിതാ ഡോക്ടര്‍ വേണം പരിശോധന നടത്താന്‍. ഹോസ്പിറ്റലില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ എത്രയും പെട്ടെന്ന് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കാന്‍ പൊലീസ് ശ്രദ്ധിക്കണം.
കുട്ടികളുടെ ശരീരത്തിലെ മുറിവുകള്‍, ചതവുകള്‍, ശരീരത്തിലും ജനനേന്ദ്രിയത്തിലുമുള്ള പരുക്കുകള്‍, ലൈംഗിക രോഗങ്ങള്‍, എച്ച്.ഐ.വി. എന്നിവക്കുള്ള സാധ്യത എന്നിവയെല്ലാം ഡോക്ടര്‍ പരിശോധിക്കേണ്ടതാണ്. ഗര്‍ഭധാരണ സാധ്യതയെക്കുറിച്ചും അടിയന്തര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഡോക്ടര്‍ കുട്ടിയോടോ കുട്ടിക്ക് വിശ്വാസമുള്ള ആളുമായോ സംസാരിക്കണം പീഡനത്തിനിരയാക്കപ്പെട്ടവരെ മാനസിക, മനശ്ശാസ്ത്ര കൗണ്‍സിലിങിന് ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
പീഡനത്തിനിരയാവുന്ന വ്യക്തിക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ നടപടിക്രമം 166 ബി അനുസരിച്ച് ഒരു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
കേന്ദ്ര സര്‍ക്കാരോ അതത് സംസ്ഥാന സര്‍ക്കാരുകളോ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് വേണം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കാന്‍.
പീഡനത്തിന്റെ മാനസിക ശാരീരിക ആഘാതങ്ങളില്‍ നിന്ന് ഇരകളെ മോചിപ്പിക്കാനും സാമ്പത്തിക സഹായം നല്‍കാനുമുള്ള പദ്ധതി
ഇരകള്‍ക്ക് നഷ്ടപരിഹാരമോ, സാമ്പത്തിക സഹായമോ നല്‍കാനുള്ള പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.
മഹാരാഷ്ട്ര ഗവണ്മെന്റ് നടപ്പിലാക്കിയ 'മനോധൈര്യ' പദ്ധതി ബലാല്‍സംഗം, ആസിഡ് ആക്രമണം എന്നിവക്ക് ഇരകളാവുന്നവര്‍ക്ക് എഫ്.ഐ.ആര് സമര്‍പ്പിച്ച് ആഴ്ചകള്‍ക്കകം നഷ്ടപരിഹാരം നല്‍കാനുദ്ദേശിച്ചുള്ളതാണ്. ഈ പദ്ധതിയനുസരിച്ച് വിചാരണ സമയത്ത് ഇരകള്‍ക്ക് നിയമ സഹായവും ലഭ്യമാകും.
വിചാരണക്കായി പ്രത്യേക ശിശു സൗഹൃദ കോടതികള്‍ സ്ഥാപിക്കാന്‍ പോസ്കോ (ജഛടഇഛ)ആക്ട് നിര്‍ദ്ദേശിക്കുന്നു. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മിക്ക സംസ്ഥാനങ്ങളും പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമക്കേസുകളുടെ വിചാരണ കാമറയില്‍ പകര്‍ത്തും. വിചാരണ സമയം ഇരകള്‍ക്ക് കോടതിക്കകത്ത് ഒരു സഹായിയെ കൂടെ നിര്‍ത്താവുന്നതാണ്. ഇരയുടെ മുന്‍കാല ലൈംഗിക ചരിത്രമോ അരോചകമായ ചോദ്യങ്ങളോ ക്രോസ് വിസ്താരത്തിനിടെ ഉന്നയിക്കരുത്. ഇരയായ കുട്ടിക്ക് 7 വസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ നേരിട്ടുള്ള ക്രോസ് വിസ്താരം അനുവദനീയമല്ല. അഭിഭാഷകന് ചോദ്യങ്ങള്‍ എഴുതി ജഡ്ജിക്ക് കൈമാറണം. ജഡ്ജി അത് കുട്ടിക്ക് വിശദീകരിച്ചു കൊടുക്കണം.
ഉപസംഹാരം
നിയമാനുസൃതമായ രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ അന്വേഷണവും വിചാരണയും ഇരക്ക് പീഡനാനുഭവമാകില്ല. ഇരയുടെ ആത്മാഭിമാനം സംരക്ഷിക്കാനും കുറ്റം തെളിയിക്കാനും ഇത് പ്രയോജനപ്പെടും.
* മജ്ലിസ് ലീഗല്‍ സെന്ററിന്റെ പ്രോഗ്രാം ഡയറക്ടറാണ് ഓദ്രെ ഡിമെല്ലോ. മഹാരാഷ്ട്രയില്‍ ഗാര്‍ഹിക, ലൈംഗിക അതിക്രമത്തിനിരയാവുന്നവര്‍ക്ക് സാമൂഹിക, നിയമ പിന്തുണ നല്കുന്ന കേന്ദ്രമാണ് മജ്ലിസ് ലീഗല്‍ സെന്റര്‍ മഹാരാഷ്ട്ര വനിത, ശിശുക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് സെന്ററിന്റെ പ്രവര്‍ത്തനം.
Keywords : Article, Crime, Child, Police, Case, Complaint, Woman, Molestation, Odro Dimellow.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.