'ബൈകില്‍ നിന്ന് വീണ സ്ത്രീയെ സഹായിച്ച യുവാവിനോട് അശ്ലീല പരാര്‍ശം നടത്തി'; പിന്നാലെയുണ്ടായ അക്രമത്തില്‍ 4 സഹോദരന്മാര് കൊല്ലപ്പെട്ടു
Mar 24, 2022, 11:06 IST
ഭുവനേശ്വര്‍: (www.kvartha.com 24.03.2022) ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഒരു സ്ത്രീയെ സഹായിച്ച പുരുഷനോട് അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും ആക്രമണത്തിലും നാലുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. ശംഭു സഹോദരങ്ങളായ പാണ്ഡുര, രാജ, ബന്ധുവായ ചന്ദന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ: ഗഞ്ചമിലെ പിതല് ചക്കിലെ ശംഭുവിന്റെ തട്ടുകടയ്ക്ക് സമീപം മോടോര്‍ സൈകിളില്‍ നിന്ന് വീണ ഒരു സ്ത്രീയെ രാമചന്ദ്രപൂരില് നിന്നുള്ള സാധു സ്വയിന് എന്നയാള്‍ സഹായിച്ചു, പിന്നാലെ ശംഭുവും സഹോദരങ്ങളായ പാണ്ഡുരയും രാജയും അശ്ലീല പരാമര്‍ശം നടത്തി. ഇത് വാക്കേറ്റത്തിന് കാരണമായി.
ഒരു മണിക്കൂറിന് ശേഷം ശംഭുവും സഹോദരങ്ങളും കട പൂട്ടാനൊരുങ്ങിയപ്പോള്‍ സാധു സ്വയിന് മറ്റ് അഞ്ച് പേര്‍ക്കൊപ്പം മടങ്ങിയെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. അതിനിടെ ശംഭു, സാധു സ്വെയിനിന്റെ തലയില്‍ ഇരുമ്പ് കമ്പികൊണ്ട് അടിച്ചു. സാധുവിന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് അവനൊപ്പം എത്തിയ യുവാക്കള്‍ ശംഭുവിനെയും സഹോദരന്മാരെയും ഇരുമ്പ് കമ്പി കൊണ്ട് ആക്രമിച്ചു, സംഭവസ്ഥലത്ത് മൂന്ന് സഹോദരന്മാര് മരിച്ചു. പരിക്കേറ്റ ചന്ദന്‍ സ്വയിനെ (17) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
ഏറ്റുമുട്ടലില്‍ സാധുവിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെര്‍ഹാംപൂരിലെ എംകെസിജി മെഡികല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഇയാള്‍. ആക്രമണത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
മരിച്ചയാളുടെ കുടുംബത്തെ സര്‍കാര്‍ സഹായിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഗഞ്ചം ജില്ലാ കലക്ടര്‍ വിജയ് കുളങ്ങേ പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.